Chapter Title : മഞ്ഞുരുകും കാലം 7 [വിശ്വാമിത്രൻ]
"പോടാ പറിയാ" "അതല്ല, എന്തോ ഉണ്ട്", എന്നുംപറഞ്ഞുകൊണ്ട് കൂടുതലൊന്നും ചോദിക്കാതെ ശശി എഴുനേറ്റ് ബാൽക്കണി തുറന്ന് പുറത്തോട്ട് പോയി. കട്ടിലിൽ ഞാൻ മലർന്ന് കിടന്നു. അവന്മാരടിച്ച കഞ്ചാവിന്റെ പുക റൂമിൽ തങ്ങി നിന്നു. എന്തായിരിക്കും സുൽഫത്തും ജിതിനും തമ്മിൽ? "പ്രേമം" ഏയ്. ആയിരിക്കില്ല. "എന്നാ കഴപ്പിളകി നിക്കുവായിരിക്കും" ഈശ്വരാ, എന്റെ മനഃസാക്ഷിപോലും എന്നെ ഒരുമാതിരി ഉണ്ണാക്കനാക്കുവാണല്ലോ. കഞ്ചാവിന്റെ പുകവലിച്ചു ആന്തരനിരോധനംകെട്ട് പോയ ഞാൻ ഒരു ബെഡ്ഷീറ്റും പുതച്ചുകൊണ്ട് ബാൽക്കണിയിലേക്ക് ഇറങ്ങി. ഇരുമ്പഴിയിൽ ചാരിനിന്ന ശശിയണ്ണൻ ആരെയോ ഫോൺ ചെയ്യുവായിരുന്നു. കട്ട് ചെയ്യുന്നവരെ ഞാൻ കാത്തു. "എന്തരഡേയ്?" ഞാൻ ശശിയുടെ കയ്യില്പിടിച്ചു ചെവിയോടെന്റെ മുഖം ചേർത്തു. "സുൽഫത്തും ജിതിനും തമ്മിലെന്താണ് ശശി?" "അത് നീ ഇതുവരെ അറിഞ്ഞില്ലേ? അവര് സെറ്റായിട്ട് ആഴ്ച രണ്ടായല്ലോ" എന്റെ മുഖത്തെ മ്ലാനഭാവം കണ്ടിട്ടാവും, ശശിയണ്ണൻ വീണ്ടും ചോദിച്ചു, "നെനക്കവളെ ഇഷ്ടമായിരുന്നോ?" "ഉം", ഒരക്ഷരത്തിൽ ഞാൻ ഉത്തരം പറഞ്ഞു റൂമിലോട്ട് കയറി. ദിവ്യ പ്രണയം. മണ്ണാങ്കട്ട. അവള് മനസ്സിൽ കയറിയ കാരണം ആ ചിഞ്ചുവിനെ മാസം രണ്ടായി അടുപ്പിച്ചിട്ട്. എല്ലാം പാഴായി. "ആറ്റിൽ കളഞ്ഞാലും അളന്നു കളയണമഡേയ്" ആ പഴംചൊല്ലും ഈ സന്ദർഭവുമായി എന്ത് ബന്ധം? "അങ്ങനെ പരസ്പരബന്ധമുള്ള പഴംചൊല്ല് തന്നെ പറയണമെന്നില്ല. മനഃസാക്ഷിക്കെന്തും പറയാം." ഒരുമാതിരി പ്രേം കുമാർ പറയുന്നപോലത്തെ ഊള ഡയലോഗ് അടിക്കരുത്! "അശോഡാ. പ്യാവം വിരഹ കാമുകൻ" എന്റെ തലയിൽ നിന്നു തന്നെ വിശ്രമം കിട്ടാൻ ഞാൻ പാന്റും ജാക്കറ്റും വലിച്ചു കയറ്റി ഹോട്ടൽ റൂമിന്റെ പുറത്തിറങ്ങി. സമയം രാത്രി പതിനൊന്നാവുന്നതേ ഉള്ളു. മണാലി എന്ന ചെറുനഗരത്തിലൂടെ ഞാൻ പതിയെ
💬 Comments
View all comments