0%

Chapter Title : മഞ്ഞുരുകും കാലം 8 [വിശ്വാമിത്രൻ]

തൊടങ്ങിയതുപോലുമില്ല, മനസാക്ഷി തലപൊക്കിയിരുന്നു. "പെണ്ണെന്തായാലും കൊള്ളാം. എന്ത് ധൈര്യത്തിലാണോ ഒട്ടുമറിയാത്ത പത്തുപേരോടു കൂടി നാല് ദിവസം ചെലവഴിക്കാൻ വന്നത്" വെറ്റിലയിൽനിന്നും ചുണ്ണാമ്പിൽനിന്നും ഒലിച്ചിറങ്ങുന്ന ലഹരി എന്റെ തലക്ക് പതുക്കെ പിടിച്ചു തുടങ്ങിയിരുന്നു. മൃദു സാമഗ്രികൾ കൊണ്ടുണ്ടാക്കിയ അവളുടെ പാന്റുകളിൽ ആ തണ്ടർ തൈയ്സ് മുഴുപ്പ് കാട്ടി നിന്നു. ഞാനിങ്ങനെ ഒറ്റു നോക്കിനത് കണ്ടവൾ എനിക്ക് നേരെ കൊഞ്ഞനം കാണിച്ചു. സ്റ്റീലിന്റെ ഫ്ലാസ്ക്ക് കൊണ്ട് തലക്കിട്ടു അടിവെച്ചു തരും എന്നും ആംഗ്യം കാണിച്ചു. ധന നഷ്ടം, മാന ഹാനി, പിന്നെന്തൊക്ക്യോ എന്നെ തേടി ജീപ്പ് പിടിച്ചു വരുമെന്ന് കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ അമ്മ പറഞ്ഞിരുന്നു. ഏതോ ഉടായിപ്പ് ജ്യോതിഷിയെ പോയി കണ്ടിരുന്നത്രെ. ശരീര പുഷ്ടിക്ക് ഹാനി ഏൽക്കുന്നതിനൊന്നും മനസ്സ് കൂട്ടുനിൽക്കില്യ. അതോണ്ട് ഞാൻ നോട്ടം പിൻവലിച്ചു, നീട്ടി തുപ്പിയതിനു ശേഷം കാറിൽ കയറി. പരിചയമില്ലാത്ത റോഡ്ആയോണ്ട് നൂറ്റമ്പത് കിലോമീറ്റർ ഓടിത്തീരാൻ രണ്ടര മണിക്കൂറെടുത്തു. വണ്ടിയുടെ സാരഥിത്വം അബിയെ ഏല്പിച്ചിട്ട് ഞാൻ നടുക്കിയിലുള്ള സീറ്റിലേക്ക് മറിഞ്ഞു. പ്രിയയോടും റോസിനോടുമൊപ്പമിരുന്ന അലക്സ് മുന്നിലോട്ട് പോയി. "നീങ്ങി ഇരിക്കെടി തടിച്ചി" റോസിനെ നീക്കിയിട്ട് ഞാൻ ഇടത്തെ വിൻഡോ സീറ്റിലേക്ക് ചരിഞ്ഞു. കാലുകൾ നിവർത്തി. ഒറ്റയുറക്കം. ഒൻപത് മണിക്ക് സുൽത്താൻപൂരിലെ ഏതോ കടയുടെ മുൻപിൽ അബി ചവിട്ടി നിർത്തിയപ്പോൾ റോസ്സാണ് എന്നെ പിച്ചി ഉണർത്തിയത്. ഭക്ഷണത്തിന്റെ കാര്യത്തിനായതോണ്ട് ഞാൻ ക്ഷമിച്ചു. പൊഹയും (നന്നയ്കാതെ അവിൽ വിത്ത് മഞ്ഞൾ, കപ്പലണ്ടി ആൻഡ് കറിവേപ്പില) കടലക്കറിയും തട്ടി വീണ്ടും ഞങ്ങളുടെ വണ്ടികൾ പരായണം പുനരാരംഭിച്ചു. പിന്നങ്ങോട്ട് ഉറങ്ങാൻ പറ്റിയില്ല. ഫുൾ കലപില. ഇംഗ്ലീഷിലും മുറി ഹിന്ദിയിലും ചിലപ്പോഴൊക്കെ മലയാളത്തിലും. അലക്സ് ആലപ്പുഴക്കാരനാണ്. പ്രിയ പത്തനംതിട്ട. റോസ് മാഹി. ഷെറിൻ ഇടുക്കി. അബി കോഴിക്കോട്. പഞ്ചാബി പെൺകൊടി നിർത്താതെ കത്തി അടിച്ചോണ്ടിരുന്നു. മല്ലൂസ് ഉണ്ടോ വിട്ടുകൊടുക്കുന്നു. മൂന്നാറിലെ മഞ്ഞാണ് മഞ്ഞ്. മുല്ലപെരിയാറാണ് ദക്ഷിണേന്ത്യയെ പിടിച്ചുനിർത്തുന്നത്. സ്ഥിരം കത്തികൾ കേട്ട് ഞാനേതണ്ട് ഉറക്കത്തിലോട്ട് വീഴാറായപ്പോൾ പിറകെ നിന്നൊരു കമ്മന്റ്. "ഇങേര് ഊമയാണോ?" കൂട്ടത്തിൽ മിണ്ടാതിരുന്നാൽ ഞാനായതിനാലും, പറഞ്ഞത് ഹിന്ദിയിലായതിനാലും, എന്നെ തന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായി. അവൾടെ അമ്മൂമ്മ ഊമ. ഉറക്കെ

💬 Comments

View all comments