0%

Chapter Title : മഞ്ഞുരുകും കാലം 3

സംസാരിക്കുന്നു. ഞാൻ മേശക്കടുത്ത വന്നപ്പോൾ രണ്ടുമൂന്നു പേർ തലയുയർത്തി നോക്കി.

"ആഹ്, വിശ്വാമിത്രൻ വന്നുവോ!! അല്ലയോ ഗുരോ, എന്താ താമസിച്ചത്?"

സ്വതവേ തന്റേടിയും നമ്മളെയൊക്കെക്കാളും മൂത്തതും ആയ മൈമൂന ചോദിച്ചു.

"വിശ്വാമിത്രനെന്നു തങ്ങളുടെ പിതാശ്രീയെ സംബോധന ചെയ്യൂ വത്സെ"

ഞാനും വിട്ടുകൊടുത്തില്ല.

മേശയുടെ ഒരറ്റത്ത് ഞാൻ ഇരുന്നു. ക്ലാസ്സിലെ ആസ്ഥാന നർത്തകിയും പഠിപ്പിസ്റ്റുമായ രേഷ്മ ബുക്കുകൾ കൊണ്ടുണ്ടാക്കിയ ഒരു ഗോപുരത്തിനു പിന്നിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. അവളുടെ സന്തതസഹചാരിയും മറ്റൊരു പഠിപ്പിസ്റ്റുമായ സൗമ്യയും കൂടെ തന്നെ ഉണ്ടായിരുന്നു. അവർക്ക് എതിരായിട്ടാണ് ഞാനിരുന്നത്. എന്റെ കർണരേഖക്ക് എതിരായി ചിഞ്ചുവും. ഞാൻ വന്നതിനു ശേഷം അവൾ മുഖമുയർത്തി നോക്കിയിട്ടില്ല. സൗമ്യയുടെ കണക്ക് നോട്ട് എടുത്ത് ഞാൻ വരാഞ്ഞ ദിവസത്തെ ഭാഗം എഴുതിയെടുക്കാൻ തുടങ്ങി. കൂടെയുള്ളവർ ആദ്യം തൊട്ടു പഠിക്കാനും. ഒരു പന്ത്രണ്ടര ആയിക്കാണും നിർത്തിയപ്പോൾ. ഹോസ്റ്റലിൽ ഉള്ളവർ അതാത് ഹോസ്റ്റലിലേക്ക് ഊണ് കഴിക്കാണെന്നും പറഞ്ഞു പോയി. ഞാൻ കഴിക്കാനൊന്നും കൊണ്ടുവന്നില്ലായിരുന്നു. അടുത്തൊരു ചായക്കടയുണ്ട്. അവിടെ കിടിലൻ ബീഫ് വരട്ടിയത് കിട്ടും. അതും മനസ്സിലിട്ടായിരുന്നു ഞാൻ വന്നത്.

ഞാൻ പതുക്കെ വലിയാണ് തുടങ്ങി.

“ഡാ, നീ എങ്ങോട്ടാ? ഞാനും വരുന്നു, എനിക്ക് ഒരു സെറ്റ് നോട്ട്സ് ഫോട്ടോകോപ്പി  എടുക്കണം" എന്നും പറഞ്ഞു ചിഞ്ചുവും കൂടെ കൂടി. ക്യാമ്പസ്സിനകത്തു കോർപറേറ്റീവ് സ്റ്റോറിൽ ഫോട്ടോസ്റ്റാറ് എടുത്തു കൊടുക്കും. അങ്ങോട്ട് ഞങ്ങൾ നടന്നു. പകർത്തിയെടുക്കേണ്ട ഭാഗങ്ങൾ കാണിച്ചു കൊടുത്തിട്ട് ചിഞ്ചു ഇറങ്ങി. തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റൊപ്പം എത്തിയിട്ട് അവൾ എന്റെ തോളത്തു തൊണ്ടിയിട് പറഞ്ഞു, "ഡാ നീ എന്റെ കൂടെയെന്ന് സ്റ്റാഫ് റൂം വരെ വാ. എന്റെ

💬 Comments

View all comments