Chapter Title : മഞ്ഞുരുകും കാലം 3
പഴയ അസ്സൈൻമെന്റ് സാർ ഇന്നലെ തരാമെന്ന് പറഞ്ഞതാ. അതൊന്നു എടുക്കണം". "അതിനു ഇന്ന് ശനിയാഴ്ച അല്ലെ?". "എങ്ങാനും ടീച്ചേർസ് ആരേലും വന്നാലോ?". "എന്നാ പോയി നോക്കാം". ഞങ്ങൾ ഞങ്ങടെ ഡിപ്പാർട്മെന്റിലോട്ടു നടന്നു.
ഒറ്റക്കുഞ്ഞില്ലാർന്നു സ്റ്റാഫ് റൂമിൽ. വെറുതെ നടന്നു വന്നു. "നമ്മുക്ക് HODയുടെ റൂമിൽ പോയി നോക്കാം. അങേരു വന്നിട്ടുണ്ടേൽ ചാവി ചോദിക്കാം" എന്നും പറഞ്ഞു എന്നെയും വലിച്ചോണ്ട് അവൾ ഒന്നാം നിലയിലുള്ള ഓഫീസിലേക്ക് നടന്നു. HODയുടെ മുറിക്കെതിർവശം ഒരു ചെറിയ റൂമുണ്ടായിരുന്നു. പഴയ കസേരകളും, വല്ല സെമിനാറോ മറ്റോ ഉണ്ടാവുമ്പോൾ ഉപയോഗിക്കുന്ന മൈക്ക് സെറ്റും മറ്റും. അവിടെത്തിയപ്പോൾ HODയുടെ മുറി പൂട്ടിക്കിടക്കുന്ന. നിരാശ മുഖത്തിൽ വരുത്തി അവളെന്നെ നോക്കി. "ഛെ, അങേര് വന്നില്ലല്ലോ. വന്നായിരുന്നേൽ താക്കോലെങ്കിലും വേടിക്കാമായിരുന്നു. കൂടാതെ ചിലരുടെയൊക്കെ ഒളിഞ്ഞുനോട്ടവും പറഞ്ഞു കൊടുക്കാമായിരുന്നു", എന്നെ നോക്കികൊണ്ട് അവൾ പറഞ്ഞു. ഒരു ഹൃദ്രോഗി ആയിരുന്നേൽ ഞാനൊപ്പം അവിടെ വെച്ചു സ്പോട്ടിൽ ഹാർട്ടറ്റാക്ക് വന്നു മരിച്ചേനെ. അത്രയ്ക്ക് വേഗത്തിൽ എന്നെ ചങ്കിടിക്കാൻ തുടങ്ങി. വിയർക്കാനും. "അത്, ഞാൻ...നീ അങ്ങനൊന്നും" എന്നൊക്കെ പറഞ്ഞൊപ്പിക്കുന്നതിനു മുൻപേ അവളെന്നെ തള്ളി ആ കുടുസ്സു മുറിയിലാക്കി, എനിക്കെന്തെങ്കിലും ചെയ്യാനാകുന്നതിനു മുൻപേ വാതിലിന്റെ രണ്ടു പാളിയും അകത്തുന്നു പൂട്ടി. റൂമിലുള്ള അത്യാവശ്യം വെളിച്ചത്തിൽ അവളെന്നോട് അടുക്കുന്നത് ഞാൻ കണ്ടു.
"നീ ഒളിഞ്ഞിരുന്നു വായിനോക്കുമല്ലെടാ" എന്നും പറഞ്ഞൊരു അടി ആണ് ഞാൻ പ്രതീക്ഷിച്ചത്. കൊണ്ടില്ല. അടിയും പ്രതീക്ഷിച്ചു കണ്ണുമടച്ചു നിന്ന ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കി. എന്റെ തൊട്ടടുത്ത അവൾ. "എന്താടാ, ഇത്രേം അടുത്ത കണ്ടപ്പോൾ പേടിച്ചു പോയോ?". അവളെന്നെ കളിയാക്കാനെന്നപോലെ ചോദിച്ചു. തിരിച്ചു
💬 Comments
View all comments