0%

Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]

Author : kkstories Read All Parts 2.3K

കൊടുത്തു വിടാൻ അന്ന് അവർ പറഞ്ഞെ......"

രണ്ടുപേരുടെ കയ്യിലും ഓരോ മഗ്ഗ് കൊടുത്തിട്ടു ജഫാർ ഇക്ക പറഞ്ഞു.

“അപ്പോൾ കിടന്നാട്ടെ സാറന്മാരെ ഇനിയും കൊതുകു ശല്യം കൂടും” എന്ന് പറഞ്ഞു, ജഫാർ ഇക്ക ഒരു ദൈവ ദൂദനെ പോലെ ഇരുവരെയും അവർ ആഗ്രഹിച്ച മുറിയിൽ തന്നെ ആക്കി.......

മുറിയുടെ വാതിൽ തുറന്നു അകത്തു കയറുമ്പോൾ ഇരുവർക്കും അവരുടെ ആദ്യ രാത്രി തിരിച്ചു കിട്ടിയ പ്രതീതിയായിരുന്നു........ അവർ മെല്ല മുറിയുടെ വാതിതുറന്നു അകത്തേക്ക് കയറി.... പുതിയ ഒരു അദ്യായത്തിലേക്കു കാലെടുച്ചു വെച്ചുകൊണ്ട്.......

ഫൈസി മുറിക്കുള്ളിൽ കയറി വാതിൽ അകത്തു നിന്നും പൂട്ടി. അവൻ തിരിഞ്ഞു ഒരു നിമിഷത്തേക്ക് അനങ്ങാതെ നിന്നു. മുറിക്കുള്ളിൽ അല്പം മങ്ങിയ ഇളം വെളിച്ചം പടർന്നിരുന്നു അപ്പോൾ. ഡബിൾ കോട്ട് ബെഡിന്റെ ഒരു വശത്തായി റുബിയ മോളെ ഉറക്കിയിരുന്നു അപ്പോൾ തഹിയ. ഇളം കാപ്പിപ്പൊടികളറിൽ ഉള്ള ചുരിദാർ ടോപ്പും അല്പം കൂടി ഇരുണ്ട കാപ്പിപ്പൊടി പാന്റ്സും ആണ് അവൾ ധരിച്ചിരുന്നത്. പാന്റിന്റെ കളർ മാച്ച് ആയ ഒരു ഡിസൈനർ ഷാളും അവളുടെ തലയിലൂടെ ഒഴുകി വന്നു അവളുടെ മറു മറച്ചിരുന്നു. കൈയിൽ ചെറിയ ഒരു സ്വർണ വളയൂം. ഒരു സ്റ്റഡ് കമ്മലും കാലിൽ സ്വർണ കൊലുസും ആയിരുന്നു അവൾ ധരിച്ചിരുന്നു ആഭരണങ്ങൾ.

പുഴയുടെ ഓളങ്ങളിൽ ചാഞ്ചാടി ബോട്ടിന്റെ താളത്തിനൊപ്പം ഫൈസി മെല്ലെ മുന്നോട്ടു മുന്നോട്ടു നടന്നു. ഫൈസിയെ കണ്ടതും തഹിയ്ക്കു സത്യത്തിൽ ഒരു അത്ഭുതവും ഉണ്ടായില്ല. അവൾ അത് പ്രതീക്ഷിച്ചിരുന്നു എന്ന് പോലെയാണ് അപ്പോൾ ഫൈസിക്ക് തോന്നിയത്. അത് അവനിൽ വല്ലാത്ത ധൈര്യം പകർന്നു കൊടുത്തു.

💬 Comments

View all comments