Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
"എന്നിട്ടും കാര്യം ഒന്നൂല്ല കണ്ണാ... അന്നും നിനക്ക് ...."
രേണു എന്തോ ഓർത്തിട്ടെന്ന പോലെ പെട്ടെന്ന് നിശബ്ദയായി. പിടിച്ചു നിർത്തിയതു പോലെ ആ സംഭാഷണം അവിടെ വെച്ച് നിലച്ചു. അന്ന് എനിക്കെന്താണാവോ. ഒരു പക്ഷേ അച്ഛച്ഛൻ്റെ മരണശേഷം ഞാൻ തനിച്ചായതായിരിക്കും കാരണം.
"രേണു പറയുന്നില്ലല്ലോ. അതോണ്ട് ഞാൻ ചോദിക്കുന്നില്ല. പിന്നെണ്ടല്ലോ... രേണുവിനെപ്പോലെ തന്നെയാ ജുമൈലത്തും. അതൊരു പാവാ രേണൂ"
"ആയിക്കോട്ടെ. എന്നാ ഇനി ഉറങ്ങിക്കോ കണ്ണാ. പിന്നേ.... അവള് കൂടെ ഉള്ളപ്പോ മുഖം ഒക്കെ ഇടക്ക് കഴുകിക്കോണ്ടൂ. ചുണ്ടിൻ്റെ പാട് ആൾക്കാര് കാണണ്ട. ലേഡീസ് പെർഫ്യൂമിൻ്റെ സ്മെല്ലും ശ്രദ്ധിച്ചോണ്ടൂ"
ഞാൻ രേണുവിനെ നോക്കാനാകാതെ ജാള്യതയോടെ തിരിഞ്ഞ് കിടന്നു. രേണു എൻ്റെ നെറ്റിയിൽ പതിയെ തഴുകി. ആ മാതൃ സഹജമായ വാത്സല്യത്തിൻ്റെ കുളിർമ്മയിൽ ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.
💬 Comments
View all comments