Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
കുട്ടികളും എത്തി. കുറച്ച് കൂടി കഴിഞ്ഞാൽ ഉടമസ്ഥർ അഴിച്ച് മേയാൻ വിടുന്ന പോത്തുകളും ഉണ്ടാവും. മധ്യവേനലവധിക്കാലത്ത് വീട്ടുകാർക്ക് ശല്യമാകുന്ന പോത്തുകളും വളർത്തി വലുതാക്കി നല്ല വിലക്ക് വിൽക്കുമ്പോൾ വീട്ടുകാർക്ക് ലാഭമുണ്ടാക്കി കൊടുക്കുന്ന പോത്തുകളും പകൽ സമയത്ത് ഒരുപോലെ മേയുന്ന സ്ഥലമാണിത്. വൈകുന്നേരങ്ങളിൽ ഇവിടെ നല്ല ആൾ തിരക്കുണ്ടാവും. താഴെ മുറിഞ്ഞമാട് കടവിൽ ബോട്ട് സവാരിയൊക്കെയുണ്ട്. പുഴ തീരത്ത് കാറ്റും കൊണ്ട് സായാഹ്നം ചിലവഴിക്കാൻ വരുന്നവരും ഉണ്ടാകും.
ഞാൻ താഴെ കടവിലേക്ക് നടന്നു. മുഖം ഒന്ന് കഴുകി. വെള്ളത്തിന് നല്ല തണുപ്പുണ്ട്. വെള്ളത്തിലിറങ്ങിയപ്പോൾ ഫോൺ ഞാൻ ഒരു പാറപ്പുറത്ത് വെച്ചിരുന്നു. പാറപ്പുറത്തിരുന്ന ഫോൺ ശബ്ദിച്ചു. വാട്ട്സ്ആപ് നോട്ടിഫിക്കേഷനാണ്. രേണുവിൻ്റെ മെസ്സേജ്.'ആലോചിച്ചിരുന്നത് മതി. ചായ ചൂടാറും ' കോഫീ മഗ്ഗിൻ്റെ ഒരു ചിത്രം. ഒരു പ്ലേറ്റും കത്തിയും ഫോർക്കും അടുത്തത്. രേണുവിന് സിക്സ്ത് സെൻസ് എങ്ങാണ്ട് ഉണ്ട് എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ചെയ്യുന്നതും ചെയ്യാനുദ്ദേശിക്കുന്നതുമായ എല്ലാം, എൻ്റെ മനസ്സിലുള്ളത് പോലും രേണുവിന് ഞാൻ പറയാതെ തന്നെ അറിയാം.
രാവിലെ തന്നെ പറ്റിയ മണ്ടത്തരം നോക്കണേ. ഞാനെന്തൊരു പോങ്ങനാണ്. രേണുവിന് എന്നും കൂട്ടായി ഞാനുണ്ടെങ്കിലും ജീവിതത്തിൽ പാവം ഒറ്റക്കാണ്. രേണുവിന് എൻ്റെ അമ്മയാവാം. കുഞ്ഞമ്മായി ആവാം. പക്ഷേ ഭാര്യ ആവാൻ പറ്റില്ലല്ലോ. ചൂടുവെള്ളത്തിൽ വീണ പൂച്ചയായതുകൊണ്ട് മറ്റൊരു കല്യാണത്തിന് കൂടുതൽ നിർബന്ധിക്കാനും വയ്യായിരുന്നു. കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റിലെ പ്രൊഫസർ ആനന്ദ് രവീന്ദ്രൻ്റെ കൂടെ രണ്ട് മൂന്നാഴ്ച അടുപ്പിച്ച് കണ്ടപ്പോൾ അതും ഒരു സഹപ്രവർത്തകനോടുള്ള പരിചയത്തേക്കാൾ കൂടുതലായ അടുപ്പം കാണിച്ചപ്പോൾ ഞാൻ കരുതി രേണു അവസാനം ഒരാളെ കണ്ടെത്തിയതാണെന്ന്. അത് പക്ഷേ
💬 Comments
View all comments