Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
അങ്ങനെയും ആയി. അൽപസമയം കൂടി സൂര്യ രശ്മികൾ ജല തരംഗങ്ങളിൽ തീർക്കുന്ന നിഴൽ ചിത്രങ്ങളും നോക്കി ഞാൻ ആ കടവിൽ നിന്നു.
ഞാൻ വീട്ടിലെത്തി. ബൈക്ക് കൊണ്ടുപോയി പ്ലാവിൻ്റെ ചുവട്ടിൽ കുത്തി കെണിച്ച് വെച്ചു. രേണു മുറ്റത്തുള്ള കോവൽ പടർപ്പിൽ നിന്ന് കോവക്ക പറിച്ച് കയ്യിലുള്ള പ്ലാസ്റ്റിക് പാത്രത്തിലേക്കിടുകയായിരുന്നു. ഞാൻ അടുത്തേക്ക് ചെന്നു. അറ്റത്ത് നിന്ന് പൂവ് കൊഴിഞ്ഞ് വീഴാത്ത മുടിയലുകൾ ഇറുത്ത് വായിലിട്ട് ചവച്ചു. മൂക്കാത്ത ഇളം കോവക്കക്ക് മറ്റൊരു രുചിയാണ്. മുളയുടെ ഇളം തൂമ്പ് ചവക്കാനും അതേ സുഖമാണ്. വേറൊന്ന് ചേനപ്പൂവ് കൊണ്ടുള്ള തീയലാണ്. അതല്ലെങ്കിൽ ചേമ്പിൻ തണ്ട് വെളിച്ചെണ്ണയിൽ തൂവിച്ച് ഉണ്ടാക്കുന്നത്. അച്ഛമ്മ കൂർക്കൽ മെഴുക്ക് പുരട്ടിയുണ്ടാക്കാറുണ്ട്. ഞാൻ കൂർക്കൽ ചാക്കിലാക്കി നിലത്തിട്ട് തല്ലി തോലുകളഞ്ഞ് കൊടുക്കും. കൂർക്കൽ മെഴുക്ക് പുരട്ടിയും നല്ല നെയ്യുള്ള ഉണ്ടമത്തി വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കുന്നതും കഴിക്കാൻ തോന്നുന്നു. അച്ഛമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണത്തിൻ്റെ രുചിയാണ് നാവിലുള്ളത്. അതിനൊക്കെ വായിലിട്ട് ചവക്കുമ്പോൾ ഒരു പ്രത്യേക സ്വാദാണ്. ബത്തേരിയിലായിരുന്ന സമയത്ത് ഞങ്ങൾ മുളയരി കൊണ്ട് പലതും ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. കോവക്ക നാവിൽ തട്ടിയപ്പോൾ മറ്റു പല രുചികളും ഓർമ്മയിൽ നിന്നും നാവിലെത്തിയിരിക്കുന്നു. പക്ഷേ ഉണ്ടാക്കി തരാൻ അച്ഛമ്മയില്ല.
"ഹൗ ഡു യു നോ "?
"പഴയ ആ മണ്ണാങ്കട്ടേടേം കരിയിലേടേം കഥ. എന്നോട് അങ്ങനെ പറഞ്ഞ് പോയെങ്കിലും നീ പുഴ തീരത്ത് എവിടേലും ഇരിക്കാവൂന്നെനിക്കറിയാം. വാ. ചായ കുടിക്കാം"
രേണു വന്നിരുന്നു. ഞാനും അടുത്ത് തന്നെ സ്ഥാനം പിടിച്ചു. എണ്ണിച്ചുട്ട അപ്പം പോലെ എന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് പോലെ
💬 Comments
View all comments