Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
പറഞ്ഞത് പക്ഷേ കുറച്ച് ഉറക്കെ ആയിപ്പോയി.
"എന്താ കണ്ണാ"?
"നത്തിങ്. നത്തിങ്. രേണു ഇങ്ങനെ ഇരിക്കുന്നത് കണ്ടപ്പോ ഞാനേ വെറുതേ ഫോർ ഫാദേർസിനെ ഓർത്തതാ"
രേണു മുടി വാരിക്കെട്ടി പുഞ്ചിരിയോടെ എൻ്റെ നേർക്ക് നോക്കി. ഞാൻ അടുത്ത് ചെന്ന് താടിക്ക് പിടിച്ച് കൊഞ്ചിച്ച് കയ്യിലിരുന്ന കടലാസ് കെട്ട് വാങ്ങി അടുത്തുള്ള സ്റ്റാൻഡിങ് ഡെസ്കിലേക്കിട്ടു.
"രേണു ഒരു സുന്ദരിയാന്ന്.... യൂ നോ.. കല്യാണം കഴിക്കാൻ രേണുവിനെ പോലത്തെ ഒരു സുന്ദരികുട്ടിയെ കിട്ടിയാലുണ്ടല്ലോ... ഓ മാൻ... ഞാൻ പോയി തൂങ്ങി ചാകും"
"വീണ്ടും"?
ചെറു ചിരിയോടെയായിരുന്നു രേണുവിൻ്റെ ചോദ്യം. ഞാൻ പണ്ട് കൊല്ലിയിൽ ചാടി ആത്മഹത്യ ചെയ്യാൻ പോയത് ഓർത്തായിരിക്കും.
"ഇറ്റ്സ് ജസ്റ്റ് ആൻ എക്സ്പ്രഷൻ"
"യെട്ട് ഐ ഫെൽറ്റ് ദ നീഡ് റ്റു ചെക്ക്. നിനക്കൊരു സുന്ദരിപ്പെണ്ണുണ്ടല്ലോ. അവൾക്ക് എന്നേക്കാളും ഭംഗിയില്ലേ? പ്രായോം കുറവാ"
"അതാരാ ഞാനറിയാത്ത ഒരു സുന്ദരി"?
"നീഹാരിക മാത്തൻ. ഹോ... എന്തൊരഭിനയം. അവനറിയേയില്ല അതാരാന്ന്"
ആ പേരും പറഞ്ഞ് കുറേയായി രേണു എന്നെ കളിയാക്കുന്നു. ഇപ്രാവശ്യം എന്തായാലും അങ്ങനെയങ്ങ് വിട്ട് കൊടുക്കാൻ എനിക്ക് തോന്നിയില്ല.
"രേണുവിനെ പിടിച്ച് കെട്ടിച്ച് വിട്ടിട്ടു വേണം എനിക്കും നീഹക്കും കൂടെ ആഘോഷിക്കാൻ. വീ വിൽ സെലിബ്രേറ്റ് അവർ... അവർ ... നത്തിങ്.. സോ... പറ രേണൂ. രേണുവിൻ്റെ സങ്കൽപ്പത്തിലെ ചെക്കനെങ്ങനെയാ"?
"അങ്ങനെ നീ ഇപ്പോ എന്നെ കണ്ടവൻ്റെ കൂടെ പറഞ്ഞ് വിട്ട് മാത്തൻ്റെ കൂടെ ഉണ്ടാക്കണ്ട"
"അപ്പോ പറഞ്ഞ് വിടാതെ ഉണ്ടാക്കാം എന്ന്..."
"പോടാ വൃത്തികെട്ടവനേ"
രേണു ചിരി നിർത്താൻ പാടുപെട്ടു.
"രേണു ചിരിച്ചു. അപ്പോ ആവാന്ന് അല്ലേ"
💬 Comments
View all comments