Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
?
ഞാൻ രേണുവിൻ്റെ അടുത്തേക്കിരുന്നു. നിരർത്ഥകമായ ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടാവാൻ ഒരു ലക്ഷ്യം വേണമെന്ന് എനിക്ക് തോന്നി. മരിക്കാത്തത് കൊണ്ട് ജീവിച്ചിരിക്കുന്നു എന്ന് പറയുന്നതിൽ അത്രക്ക് സുഖം തോന്നുന്നില്ല. മരിക്കാൻ കാരണങ്ങളില്ല എന്നത് ജീവിക്കാനുള്ള ഒരു ഒഴിവുകഴിവല്ല. ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ഒന്നുണ്ടെങ്കിൽ ജീവിതം കൂടുതൽ ആസ്വാദ്യകരമായിരിക്കും എന്നതാണ് പരമാർത്ഥം. ചിന്തകളിലാണ്ട് പോയ എന്നെ സാകൂതം നോക്കിയിരിക്കുകയാണ് രേണു.
"അതൊക്കെ എന്തേലും ഒക്കെയാവട്ടെ. എന്തേ രേണൂ നേരത്തെ വിഷമിച്ചിരുന്നേ? എനിതിങ് ബോതറിങ് യു"?
കളി തമാശയൊക്കെ മാറ്റിവെച്ച് ഞാൻ ഗൗരവത്തിലായി.
"ഇൻകം ടാക്സ് ഫയൽ ചെയ്യാനായില്ലേ? അതിൻ്റെ ഓരോ കാര്യങ്ങള്..."
"ആലോചിച്ച് വയനാടൻ കാട് കേറീട്ടുണ്ടാവും. ബത്തേരിയിലെ ഫാമിൻ്റെ കാര്യാവും. ആ വഴിയേ കുറച്ചു ദൂരം കൂടി പോയാ അച്ഛച്ഛൻ്റെ നെഞ്ചത്തോട്ടെത്തും"
അടുപ്പത്തിരുന്നത് തിളച്ചു മറിയുന്നുണ്ടായിരുന്നു. അതെടുത്ത് ഒരു പാത്രത്തിലാക്കി കൊണ്ട് വന്ന് ടീ പോയിയിൽ വെച്ചു. അപ്പുറത്ത് നിന്ന് ഒരു കസേര വലിച്ചിട്ടിരുന്നു.
"ഞാൻ കാര്യായിട്ട് ഒരു കാര്യം പറയട്ടെ രേണൂ? രേണുവിന് കല്യാണം കഴിച്ചാലെന്താ? ഇങ്ങനെ ഇരുന്നിട്ടാ ആവശ്യല്ലാത്ത ചിന്തകളൊക്കെ"
"എനിക്ക് പ്രായം ഇല്ലേ? പിന്നെ പറ്റിയ ആള് വേണ്ടേ? ഇനീപ്പോ... "
"മുപ്പത്തി ഒന്ന് വയസ്സല്ലേ? അതൊക്കെയാ ഇത്ര വലിയ പ്രായം? നോക്ക് രേണൂ... ഞാൻ പണ്ട് ഒന്നിലായന്നേ നാലാം ക്ലാസ്സിലെ കുറേ ഉണ്ണാക്കന്മാര് ഗ്രൗണ്ടില് ഫുട്ബോള് കളിക്കുന്നതും സ്കൂളിൻ്റെ പിന്നിലെ പുഴയില് ചൂണ്ട ഇടുന്നതും ഒക്കെ കണ്ട് അവര് വല്യ ആൾക്കാരാന്ന് വിചാരിച്ചിരുന്നു. നാലില് എത്തിയപ്പോ ഒരു കോപ്പും അല്ലാന്ന് മനസ്സിലായി. അത് പോലെ തന്നേന്നു എട്ടിലെത്തിയപ്പഴും. പ്ലസ്ടുക്കാര് വല്യ പുളളികളായി
💬 Comments
View all comments