Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
വിറക്കുന്നു. കവിളിൽ നുണക്കുഴികൾ തെളിഞ്ഞു വന്നു. "പിന്നണ്ടല്ലോ കണ്ണാ... അവളെന്നെ ഒന്ന് പ്രപ്പോസ് ചെയ്തതാ.... പണ്ട്... ഞാനിങ്ങനെ കെട്ടാതെ നടന്നത് കണ്ടിട്ടാ. കോമൺ മിസണ്ടർസ്റ്റാൻഡിങ്. എന്നോട് ഓസ്ട്രേലിയയിലോട്ട് ചെല്ലാൻ പറഞ്ഞതാ. അവിടേം ഉണ്ടല്ലോ റിസേർച്ച് ഓപ്പർച്യൂണിറ്റീസൊക്കെ"
"എന്നാ പൊയ്ക്കൂടായിരുന്നോ"?
"ഞാൻ നീ പറഞ്ഞതല്ലല്ലോ "
"എന്നാ പറ രേണൂ.. ഇനീപ്പോ കൃത്യം ക്വാളിറ്റീസ് പറയാൻ ബുദ്ധിമുട്ടാണേൽ ആർക്കി ടൈപ്പ്സ് പറഞ്ഞാൽ മതി. അല്ലെങ്കിൽ രേണുവിൻ്റെ ഡ്രീം ആള് എങ്ങനെത്തെ ക്യാരക്ടറാന്ന് പറഞ്ഞാലും മതി. ഫിക്ഷനോ അല്ലെങ്കിൽ വേറെ എന്തേലും ഒക്കെ..."
"ആർക്കി ടൈപ്പ്സ് അറിയില്ല. ക്യാരക്ടർ പറയാൻ ...." രേണു കാൽമുട്ടിൽ തലയും വെച്ച് ഇരുന്ന് കുറച്ച് സമയം ചിന്തിച്ചു. "ഡാർസി. അതുപോലത്തെ ഒരാളാണേൽ നന്നാവില്ലേ" ?
"ആ അൺറൊമാൻ്റിക് മൂരാച്ചിയോ"?
"അങ്ങനെ ആണെന്നേ ഉള്ളൂ. പക്ഷേ ഒരു ഐഡിയൽ ഹസ്ബൻ്റിൻ്റെ ക്വാളിറ്റീസൊക്കെ ഡാർസിക്കുണ്ട് "
ഞാൻ നിശബ്ദനായി രേണു പറയുന്നത് കേൾക്കുകയായിരുന്നു. മിസ്റ്റർ ഡാർസിയാണത്രേ രേണു ആഗ്രഹിക്കുന്ന പുരുഷൻ. ഞാൻ രേണുവിൻ്റെ സ്വഭാവസവിശേഷതകളെ കുറിച്ച് ചിന്തിക്കുകയായിരുന്നു.
"അല്ലെങ്കിൽ ബെത് ലഹേം ഡെന്നീസ് "
രേണു ഒരു പഴം എടുത്തു. മിസ്റ്റർ ഡാർസിയും ഡെന്നീസും. ദാറ്റ്സ് ആൻ ഇൻട്രസ്റ്റിങ് കോമ്പിനേഷൻ. വാട്ട് ക്വാളിറ്റീസ് ഡു ദിസ് ബത് ലഹേം ഡെന്നീസ് എംബോഡീസ്? എൻ്റെ മനസ്സ് വളരെ വേഗത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ഡാർസിയെ എനിക്കറിയാം. രണ്ടു പേരും തമ്മിൽ പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ല. അങ്ങനെയുള്ള രണ്ട് പേരെ ഇഷ്ടപ്പെടണമെങ്കിൽ രേണുവിൻ്റെ പേർസണാലിറ്റി എങ്ങനെയാവും? രേണുവിൻ്റെ താൽപര്യങ്ങൾ എനിക്കറിയാം. രേണുവിൻ്റെ ഇഷ്ടങ്ങളും. പല വഴിക്ക് എൻ്റെ ചിന്തകൾ പോയെങ്കിലും അവസാനം
💬 Comments
View all comments