Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
ഞാനാ കാരണവരെ... അല്ലേലും നിനക്കുള്ളതാ വെറുതേ ഇരിക്കുമ്പോ കാരണവര് കളിക്കുന്നത്. രമ ചേച്ചി ആ സ്റ്റാള് നടത്തുന്നതേ പൈസ ഉണ്ടാക്കാനാ. കാമുകീ കാമുകന്മാര് ഒരുപാട് വിലസി നടക്കുന്നതല്ലേ. അപ്പോ ചിലവാവുന്ന സാധനാവും അവിടെ ഉണ്ടാവാ. ആനന്ദ് എന്തോ വാങ്ങിയപ്പോ ചില്ലറയില്ലാഞ്ഞിട്ട് ബാക്കിക്ക് പകരം കൊടുത്തതാ ആ കോലു മിഠായി. എന്നെ കണ്ടപ്പോ അതെനിക്ക് തന്നു. അതിനാ ഇവിടെ ഒരാള്"
"അതല്ല രേണൂ... ഞാൻ ഈ വർഷം സെക്കൻ്റ് ഇയറാകും. ദിവസങ്ങള് പെട്ടെന്നാ പോവുന്നത്. ഇതിപ്പോ കഴിയും. പിന്നെ ഏതേലും ഒരു ഐ ഐ എമ്മീന്ന് എം ബി എ യും എടുത്ത് എങ്ങോട്ടേലും പോയാ രേണു ഒറ്റക്കാവില്ലേ. അതാ പറഞ്ഞത്. വെറുതെ സമയം കളയുന്നതിലും നല്ലതല്ലേ കല്യാണോം കഴിച്ച് സ്വസ്ഥമായി ജീവിക്കുന്നത് ? പ്രൊഫസറായിട്ട് പെണ്ണാലോചിച്ച് വര്വൊന്നും ഇല്ല. ഞാൻ വല്യച്ചനോട് പറഞ്ഞാലോ? വല്യച്ചൻ സംസാരിച്ചോളും. പെണ്ണാലോചനയുമായി അവര് തന്നെ വരണ്ടേ? അല്ലെങ്കിൽ ഞാനും നീഹയും ആ പ്രൊഫസറോട് പോയി ചോദിക്കാം. നീഹക്ക് അതിനൊക്കെ ഒരു പ്രത്യേക കഴിവാ"
"എന്നെ കെട്ടിച്ച് വിട്ടേ അടങ്ങൂന്നാണോ?അത്രക്ക് ആഗ്രഹാണേല് നീ പ്രൊഫസറെയല്ല ഹേമലതയെയാ കാണേണ്ടത്"
"അതാരാ? അമ്മയാണോ"?
"അല്ല. കണ്ണ് ഡോക്ടറാ... പുതിയ പാലത്താ.. "
"എനിക്ക് കണ്ണിന് കുഴപ്പം ഒന്നും ഇല്ലല്ലോ"
"കണ്ണ് കാണിക്കാനല്ല. ആനന്ദ് രവീന്ദ്രൻ്റെ ഭാര്യയാ അത്. ഭർത്താവിന് വേറൊരുത്തീടെ ആലോചനേം ആയിട്ട് ചെല്ലുന്നത് ഭാര്യ അറിയണ്ടേ" ?
"ശ്ശേ വല്ലാത്ത കഷ്ടായി... ഞാൻ വിചാരിച്ചു..."
"എന്തിനാ ഈ ആവശ്യല്ലാത്തതൊക്കെ ആലോചിച്ച് കൂട്ടാൻ പോയേ? അതോണ്ടല്ലേ"
"എന്നാലും"
"നീ പൊയ്ക്കോ കണ്ണാ. അതിനെന്താ? അല്ലെങ്കിലും നീ
💬 Comments
View all comments