Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
എന്നെങ്കിലും ആരെയെങ്കിലും കല്യാണം കഴിക്കും. ഇപ്പോഴത്തെ ഒരു ഫാഷൻ കെട്ടി കഴിഞ്ഞാ എബ്രോഡിലേക്ക് കെട്ടുകെട്ടുന്നതാണല്ലോ. എന്നാണാവോ അവിടുന്ന് എല്ലാത്തിനേം ഇങ്ങോട്ട് തിരിച്ച് പാക്കു ചെയ്യുന്നത്. ഞാനെന്തായാലും തറവാടൊക്കെ വിട്ട് ഒരിടത്തും പോവില്ല. ആറളത്ത് എല്ലാരും ഉണ്ട്. ഇവിടെ ആണേല് അയന ഇല്ലേ? ദിവസവും ഫോണ് വിളിച്ച് ഓരോന്ന് പറയാൻ എലിസബത്തില്ലേ? പിന്നെ ബത്തേരിയിലാണേല് ജ്യോതിചേച്ചീം ഉണ്ട്. ഞാൻ എൻ്റെ തെർമോഡൈനാമിക്സിലെ ആ കംപ്ലീറ്റ് ചെയ്യാത്ത തീസീസ് കംപ്ലീറ്റ് ചെയ്യും. ഫിലോസഫിയിൽ ഒരു പി ജി എടുക്കും. പറ്റിയാല് ഭാരതീയ തത്വശാസ്ത്രത്തിലെങ്ങാനും ഒരു പി എച്ച് ഡി യും ചെയ്യും. കല്യാണം കഴിച്ചാലേ ജീവിക്കാൻ പറ്റൂ എന്നൊന്നും ഇല്ലല്ലോ"
രേണുവിനെപ്പോലെ ഭൂതകാല സ്മൃതികളുടെ കെട്ടുപാടുകളിൽ ചുറ്റിവരിഞ്ഞ് ഓർമ്മകളുടെ തടവറയിൽ കാലം കഴിച്ചുകൂട്ടുന്നതിനോട് എനിക്ക് വലിയ താത്പര്യമില്ലായിരുന്നു.
"ഡിസയർ റ്റു ലിവ്... അങ്ങനെ എന്തേലും വേണ്ടേ? ... ജീവിച്ചിരിക്കാൻ ആഗ്രഹമില്ല. എന്നാ പോയി ചാകാന്ന് വിചാരിച്ചാ അതിന് കാരണങ്ങളുമില്ല. സൂയിസൈഡ് ചെയ്യാൻ പോലും റീസൺ വേണം. അതൊരു വൃത്തികെട്ട അവസ്ഥയാ രേണൂ. രേണു ഇങ്ങനെ മരിച്ചു പോയവരുടെ ഓർമ്മകളില് ജീവിച്ചിട്ടാ. മുന്നോട്ട് വേണം ചിന്തിക്കാൻ... ലീനിയർ പ്രോഗ്രഷൻ ഓഫ് ടൈം.... കാലം മുന്നോട്ടല്ലേ പോവുന്നത്. അച്ഛച്ഛൻ മരിച്ചാലും നമ്മള് ജീവനോടെ ഇല്ലേ? മരിക്കുന്നത് വരെ നമ്മക്ക് ജീവിക്കണ്ടേ? അങ്ങനെയല്ല... എല്ലാവരും മരിക്കുന്നത് വരെ ജീവനോടെ ഉണ്ടാകും. അതെനിക്കറിയാം. അതല്ല ഞാനുദ്ദേശിച്ചത്. മരിക്കുന്നത് വരെ ജീവിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം. അവിടെയാണ് പോയിൻ്റ് വേണ്ടത്. അല്ലാതെ മരിച്ചവരെ കുറിച്ചോർത്ത് ചാകുന്നത് വരെ ചത്ത് ജീവിച്ചിട്ട് കാര്യം ഒന്നും ഇല്ല"
"നീ അങ്ങനെ ആണോ
💬 Comments
View all comments