Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
നോട്ട് വി യു.. വി ആസ് അസ് ഫീമെയിൽസ്. ബട്ട് ദേർ ആർ സം പർട്ടിക്യുലർ മന്ത്സ് ഇൻ വിച്ച് ദ കേസസ് ആർ എ ബിറ്റ് ഹൈയർ ദാൻ ദ യൂഷ്വൽ. ദാറ്റ്സ് വൈ"
"കൊള്ളാം. അതെനിക്കറിയില്ലായിരുന്നു"
"പറയുന്നത് കേട്ടാൽ ഗർഭത്തെ പറ്റി വേറെള്ളതൊക്കെ അറിയാന്ന് തോന്നും"
"എനിക്കറിയൊന്നുമില്ല. പക്ഷേ ആവശ്യമുണ്ടേൽ ഞാൻ പഠിക്കും. ഒരു പെണ്ണിനറിയുന്നതിനേക്കാൾ കൂടുതൽ അതിനേക്കാൾ പെർഫെക്ഷനിൽ ഞാൻ പഠിച്ചെടുക്കും"
"യെസ് യൂ വിൽ. ഇയ്യത് ചെയ്യൂന്നിക്കറിയാലോ. ഇയ്യിന്നെ ഇപ്പോള്ള പോലെ ആക്കാൻ വേണ്ടി മാത്രം കൊറേ കാര്യങ്ങള് പഠിച്ചോനല്ലേ. അത് മാത്രല്ല കണ്ണാ. അവടെ ആരൂല്ല. ഉപ്പ പലേ തെരക്കാളും ആയി നടക്കീണ്ട്. ജംഷി പോയി. ഓൻ വരാൻ രണ്ടാഴ്ച്ചേലും ആവും. മൻസൂറ് ഷാനേൻ്റൊപ്പം മൊഹബ്ബത്തിൻ്റെ മുന്തിരിച്ചാറും നൊണഞ്ഞ് നടക്ക്ണത് അനക്കറിയൂലേ. അവടെ നിന്നാ പഴേതൊക്കെ ഓർമ്മ വരും"
"ചാറ് നുണയാൻ ഞാൻ കൂടെ വന്നാലോ"?
"ഇയ്യ് വര്വോ"?
"ജംഷീടെ കൂട്ടുകാരനല്ലേ ഞാൻ? അത് പറഞ്ഞപ്പഴാ.... ജംഷി ഇന്തോനേഷ്യേന്ന് എന്തൊക്കെയോ കുറച്ച് വീഡിയോസ് ഷൂട്ട് ചെയ്തത് അയച്ച് തന്നിട്ടുണ്ട്. ആ കമ്പ്യൂട്ടറിലുണ്ട്. ഞാനത് എഡിറ്റ് ചെയ്യേന്നു"
ജുമൈലത്ത് എഴുന്നേറ്റ് പോയി കമ്പ്യൂട്ടർ ഓൺ ചെയ്ത് ഞാൻ എഡിറ്റ് ചെയ്തു കൊണ്ടിരുന്ന ഇന്തോനേഷ്യയിൽ നിന്നുള്ള വീഡിയോ പ്ലേ ചെയ്ത് നോക്കി. നീഹ മാളിൽ നിന്നെടുത്ത ഒരു ഡാൻസ് വീഡിയോയും ഉണ്ട്. ഞാൻ അത് രണ്ടും കൂട്ടി ചേർക്കാൻ നോക്കുകയായിരുന്നു. ഷംസാദാണ് സാധാരണ അതൊക്കെ ചെയ്യുന്നത്. വെറുതെ എടുത്ത രംഗങ്ങൾ കൂട്ടി ചേർത്ത് ഒന്നാക്കി പ്ലോട്ടോടു കൂടിയ എന്തെങ്കിലും ആക്കാൻ അവനൊരു പ്രത്യേക
💬 Comments
View all comments