0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Author : Kambikathakal Read All Parts 1.5K

ചുള്ളന്മാരാണല്ലോ.... ചെക്കൻ്റെ ചിരി സീൻ ആണല്ലോ.... ചേട്ടൻ്റെ ചിരി എനിക്കിഷ്ടായി. അറിയാതെ ഞാനും ചിരിച്ചു..... ചേട്ടായി എങ്ങനാണ് ഇങ്ങനെ ചിരിക്കണേ... ഏട്ടാ ഞാൻ പ്രേമിച്ചോട്ടെ... ആരാ കണ്ണാ ഇത്"?

"ആർക്കറിയാം. ആദ്യം അവര് രണ്ടാളും ആയിരുന്നു. അന്ന് അങ്ങനെത്തെ വീഡിയോ മാത്രേ ഉണ്ടേന്നുള്ളൂ. അവര് ഏതേലും പാട്ടിന് അഭിനയിക്കുന്നതോ പാടത്തിലൂടെ നടക്കുന്നതോ ഒക്കെ. അതാ ഓൾഡസ്റ്റ് നോക്കുമ്പോ അങ്ങനത്തത് വരുന്നത്. പിന്നെ ഞാനും ഉമ്മയും കൂടി. നീഹ സിസ്റ്ററായും ഞാൻ ബ്രദറായും ജംഷി നീഹയുടെ ലൗവറായിട്ടും ഉള്ള വീഡിയോസാ അതൊക്കെ. സ്കിറ്റ് പോലെ. കൂടുതലും ആ ഒരാംഗിളിലാ. ഞാനും ഉമ്മയും ഉണ്ടാകും. നീഹയും ജംഷിയും കാമുകനും കാമുകിയും. ഉമ്മ വന്നപ്പോ കണ്ടൻ്റിന് കുറച്ച് സ്റ്റാൻഡേഡ് ഉണ്ടായി. സബ്സ്ക്രൈബേർസും കൂടി. നീഹയുടെ കഴുത്തിലെ കുരിശുമാല കണ്ടിട്ടാ പലർക്കും സംശയം തോന്നിയത്. അവര് റിലേഷനിലാന്നാ കാണുന്നവരുടെ വിചാരം. ഞാൻ സിംഗിളും. അപ്പോ ആ ബ്രദറിനെ നോട്ടമിട്ടവളുമാരാ അതൊക്കെ കമൻ്റ് ചെയ്തത്"

"ഓര് പറയണതൊക്കെ ശരിയാ. അന്നെ കാണാൻ ഒരു പ്രത്യേക ഭംഗീണ്ട്. ഇയ്യ് ചിരിക്കുന്നതും ഒക്കെ. ഒരു ഹിന്ദി കട്ടാ. പണ്ടത്തെ ഏതോ ഒരു ഹിന്ദി നടൻ്റെ പോലെണ്ട്. മുണ്ടുടുത്ത് കാണുമ്പോ വല്യ ഒരു കുടുംബത്തിലെ ആരോ ആണ്ന്ന് തോന്നും. നല്ല സ്ക്രീൻ പ്രസൻസുണ്ട്. അന്നെ ഞാൻ ഇത് വരെ മുണ്ടുടുത്ത് കണ്ടിട്ടില്ല കണ്ണാ. മൻസൂറിൻ്റെ നിക്കാഹിന് ഇയ്യ് കസവ് മുണ്ടും ചോന്ന ഷർട്ടും ഇട്ടാ മതി. അങ്ങനെ കാണാനിക്കൊരാഗ്രഹം"

"അതാ ഇഷ്ടന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാം. ഒരു റെഡ് സിൽക് ഷർട്ട് വാങ്ങണം"

"മുണ്ട് വേണ്ടേ? ബ്രാൻ്റഡ് അണ്ടർവെയേർസും വാങ്ങിക്കോണ്ട്"

💬 Comments

View all comments