Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
ഇത് കുറച്ച് സ്ഥലണ്ട്. ഗോഡൗണൊക്കെ ആയി. രേണുവായിരുന്നു ബെനിഫിഷ്യൽ ഓണർ എന്ന നിലക്ക് അതൊക്കെ നോക്കിയേന്നത്. ബട്ട്.. ഞാൻ ചെല്ലേണ്ട ആവശ്യണ്ടായി... ഈ കഴിഞ്ഞ നവംബറില്. അമ്മയുടെ ഫാമിലീടെ അടുത്ത് അല്ലാതേം ഞാൻ ചെല്ലലുണ്ട്. അമ്മേടെ മൂത്ത ഒരേട്ടനുമായിട്ട് അത്യാവശ്യം നല്ല ബന്ധണ്ട്. മറ്റുള്ളവരുമായും അടുപ്പമൊക്കെണ്ട്. എന്നാലും..."
"....അവിടെളള കസിനൊരുത്തൻ പാട്ടൊക്കെ പാടും. ഇപ്പോ പഠിക്കാൻ കാനഡയിൽ പോയി. അപ്പോ അന്ന് അവൻ ഒരു സോളോ ആൽബം ചെയ്യുന്നുണ്ടായിരുന്നു. ഞാൻ യുട്യൂബില് വീഡിയോ ചെയ്യുന്നതൊക്കെ അറിയാം. പാട്ട് സീനിൽ അഭിനയിക്കാൻ പറഞ്ഞപ്പോ വൈ നോട്ടെന്ന് ഞാനും വിചാരിച്ചു. രേണുവും കൂടെയുണ്ട്. ഷൂട്ടിങ്ങാണ്. രേണു വന്ന് നോക്കുമ്പോ ഞാൻ മസിൽ ബോഡി കാണിച്ച് വലിയൊരു കട്ടിലിൽ ചാരി കിടക്കാണ്. ജീൻസും ബൂട്ടും മാത്രേള്ളൂ. കട്ടിലിൽ ഒപ്പം ബിക്കിനിയിട്ട നാല് പെണ്ണുങ്ങളും. രേണു ആകെ അപ്സെറ്റായി. പിന്നെ അങ്ങനെത്തെ മ്യൂസിക് വീഡിയോസിനൊന്നും പോയിട്ടില്ല. പൂണൂലുള്ളത് കൊണ്ട് സ്റ്റീൽ ബോഡി കാണിക്കാൻ മടിയാ. ജംഷീടെ ചാനലില്ലാതെ ഞാൻ വേറെ ഒരടത്തും വീഡിയോയും ചെയ്തിട്ടില്ല. ആകെള്ളത് ആ മ്യൂസിക് ആൽബാ. അത് ഭാഗ്യത്തിന് വലിയ ഹിറ്റൊന്നും ആയില്ല"
"അതാണ്ടായേല്ലേ. ഞാൻ കരുതി... "
"വിചാരിച്ച അത്രക്കൊന്നുണ്ടായിരുന്നില്ല. ഒരു ചെറിയ ആൽബം. അതല്ലാതെ എട്ട് പാട്ടും കൂടെണ്ടേരുന്നു. ചാനലിൻ്റെ കാര്യാണെങ്കില് ഇപ്പോ ഞങ്ങള് ഫുള്ള് സ്ക്രിപ്റ്റെഴുതി ചെയ്യുന്ന വീഡിയോസിലേക്ക് മാറി. അതാവുമ്പോ എല്ലാ ആൾക്കാർക്കും കാണാം. സാധാ റൊമാൻസ് ഷോർട്സ് പോലെയല്ല. ഡയലോഗ്സില്ലാതെ അഞ്ച് ആറ് മിനിറ്റൊക്കെ നീളമുള്ള കോമഡി ഒക്കെയുള്ള വീഡിയോസ്. മൈം... സ്പൂഫ് ഒക്കെപ്പോലെ"
"ഞാനതൊന്നും നോക്കലില്ല കണ്ണാ. ജംഷി കൊറേ
💬 Comments
View all comments