Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
അനുധാവനം ചെയ്ത് തളർന്ന ബുദ്ധിയെ പുനരുജ്ജീവിപ്പിക്കാൻ സ്മൃതിയുടെ നീർചുഴിയിൽ മുങ്ങി നിവർന്ന എന്നെ നോക്കി മനസ്സിൻ്റെ കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേറ്റ കഴിഞ്ഞ കാലത്തിൻ്റെ പ്രേതം പല്ലിളിച്ചു. കയത്തിൻ്റെ അഗാധതയിൽ വേരുകളൂന്നി ജലപരപ്പിനു മുകളിൽ വിരിഞ്ഞ് സൂര്യന് നേരെ പുഞ്ചിരി തൂകുന്ന കടുത്ത നീല നിറത്തിലുള്ള ഒരുപിടി ഓർമ്മ പൂക്കൾ ഇറുത്തെടുത്ത് ഞാൻ ആ ഒഴിഞ്ഞ കല്ലറയിലർപ്പിച്ചു. അസ്തിത്വം കൽപ്പിച്ചു നൽകപ്പെട്ട സംതൃപ്തിയിൽ പൂക്കളുടെ നീലയിൽ ഒന്നായി ലയിച്ചു ചേർന്ന പ്രേതത്തിന് സ്വസ്ഥി ചൊല്ലി തെളിഞ്ഞ ബുദ്ധിയിൽ സ്ഥായിയായി ഉറപ്പിച്ച മനസ്സുമായി ഞാൻ വീണ്ടും കാലത്തിലൂടെ യാത്ര തുടർന്നു.
"കണ്ണനോ.... കണ്ടിട്ട് കുറേ ആയല്ലോ"
"അതങ്ങനെ ഒന്നൂല്ല. അങ്ങനെ അങ്ങനെ ഓരോ തിരക്കായപ്പോ... ടീച്ചറ് പിന്നെ ഇവിടെയാന്നറിയല്ലേന്നു. ഇവിടെയാന്നല്ല. അജ്മല് വീട് വെച്ചത്... നിങ്ങളെ അയലൊക്കത്താന്ന് ഇവൻ പറഞ്ഞേയില്ല. ഞാൻ അജ്മല് വിളിച്ചപ്പോ വെറുതേ വന്നതാ. പുതിയ വീടും കാണാം. വൈഫും പ്രഗ്നൻ്റാണല്ലോ. അപ്പോ അങ്ങനെ പോന്നതാ"
പിന്നീടെല്ലാം പതിവ് സംഭാഷണങ്ങളായിരുന്നു. പഴയ കാര്യങ്ങൾ... എൻ്റെ പഠിത്തം.... ബി ടെക് കോഴ്സ്.... രേണു... മാതൃനിർസവിശേഷമായ വാത്സല്യത്തോടെ ടീച്ചർ എല്ലാം ചോദിച്ചറിഞ്ഞു. കാർത്തിക ഒക്കെ കേട്ട് അടുത്തു തന്നെയുണ്ടായിരുന്നു.
"ഇവളെന്താ മിണ്ടാതെ നിക്കണേ"?
"അവളോ... ചെരിപ്പോ ഡ്രെസ്സോ എന്തൊക്കെയോ വാങ്ങാനാന്നും പറഞ്ഞ് ഇറങ്ങിയതാ. ഇവിടെ ആ ജംങ്ഷനില് പുതിയൊരു കട തുടങ്ങീട്ടുണ്ടല്ലോ. ഇപ്പോ തന്നെ എത്ര ടോപ്പായീന്നറിയോ ഈ വാങ്ങി കൂട്ടണത്"
"മീനങ്ങാടീക്കല്ലേ? എന്നാ എൻ്റെ കൂടെ പോരേ. വെറുതേ അത്രേം ദൂരം നടക്കണ്ടല്ലോ. ഞാനവിടെ ഇറക്കാം"
കാർത്തിക അമ്മയെ ഒന്ന് നോക്കി വണ്ടിയിൽ കയറി. ഞാൻ വണ്ടി സ്റ്റാർട്ടാക്കി.
💬 Comments
View all comments