0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Author : kkstories Read All Parts 637

കാർത്തിക കൂടെയുള്ളതിൽ ചെറുതല്ലാത്ത ആനന്ദത്തോടെ ഞാനെൻ്റെ ആ പഴയ ഗണിതാധ്യാപികയുടെ സമക്ഷത്തിൽ നിന്നും വിടകൊണ്ടു.

"അതെന്താ ആ ഒച്ച? ഈ തെർമോ കോളൊക്കെ ഉരക്കുമ്പോണ്ടാവില്ലേ ഒരു... ഒരു ഇത്. അത് പോലെത്തെ സഹിക്കാൻ പറ്റാത്ത ഒരു കിരുകിരുപ്പ് തോന്നണില്ലേ"?

"അത് സീറ്റ് ബെൽറ്റിടാഞ്ഞിട്ടാ"

ചെവിയിൽ തുളഞ്ഞ് കയറുന്ന ആ ചെറിയ ശബ്ദത്തിൻ്റെ അസഹ്യതയിൽ കാർത്തികയുണ്ട് കോച്ചിപ്പിടിക്കുന്നതു പോലെ നെറ്റിയൊക്കെ ചുളിച്ച് വക്രിച്ച മുഖത്തോടെ ഇരിക്കുന്നു. ഞാൻ സീറ്റ് ബെൽറ്റ് വലിച്ചിട്ടു.

"പണ്ടത്തെ പോലെ തന്നെയാല്ലേ ഇപ്പഴും"?

"എന്ത്"?

"ഡ്രസ്സ്"

"ഓ... ഈ അമ്മ.... മനുഷ്യനെ നാണം കൊടുത്താനായിട്ട് അമ്മങ്ങനെ ഓരോന്ന് പറയും"

"അവിടെ ഏതാ പുതിയ കട? ഞാൻ കണ്ടില്ലല്ലോ"

"അതാ ചിറേൻ്റെ അങ്ങട്ട് പോണ റോട്ടിലാ. ഒരു ബൊട്ടീക്. ബീനാച്ചീലുള്ള ഒരു താത്തയാ ഓണറ്. ഗൾഫ്ന്ന് പോന്നപ്പോ ഭർത്താവ് ഇട്ട് കൊടുത്തതാ"

"ഓണറെ കുടുംബചരിത്രൊക്കെ അറിയണെങ്കില് അത്രേം കൂട്ടാവണല്ലോ? എപ്പഴും ആ ബൊട്ടീക്ക് തന്നെ ആവൂല്ലേ? അപ്പോ ടീച്ചറെ കുറ്റം പറയാൻ പറ്റൂല"

"കോളേജല്ലേ? കളർഡ്രെസ്സ് വേണ്ടേ? അമ്മക്ക് പറഞ്ഞാ മനസ്സിലാവൂല. എണ്ണൂറ് രൂപക്കൊക്കെ നല്ല ടോപ്പ് കിട്ടും. ഈ ടോപ്പ് അവിടന്ന് വാങ്ങിയതാ"

ഞാനാ ടോപ്പ് ശ്രദ്ധിച്ചു. ബാംഗ്ലൂരിൻ്റെ ഫാസ്റ്റ് ഫാഷൻ. ബാംഗ്ലൂരിൽ നിന്നാണ് അവർ സ്റ്റോക്കെടുക്കുന്നത് എന്ന് ആ ടോപ്പും അതിൻ്റെ സ്റ്റൈലും കണ്ടാലറിയാം. ബ്രിഗേറ്റ് റോഡിലും മാളുകളിലും അതുപോലെയുള്ള ടോപ്പുകളണിഞ്ഞ ശരീരങ്ങളൊരുപാട് ഞാൻ കണ്ടിട്ടുണ്ട്.

"നല്ല ടോപ്പല്ലേ കണ്ണാ"?

"ഞാനെന്താ പറയാ? നിനക്കങ്ങനത്തെ കുഴഞ്ഞ പഴഞ്ചൻ ടോപ്പൊന്നും ചേരില്ല. ടോപ്പല്ല ഈ ഡ്രെസ്സ് തന്നെ. നീ എൻ്റെ കൂടെ ഒരു ദിവസം

💬 Comments

View all comments