0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Author : kkstories Read All Parts 640

ബാംഗ്ലൂരിലേക്ക് വാ. അവിടെ ഇങ്ങനെത്തെ ഡ്രസ്സ് ഇട്ട് നടക്കുന്ന ഒരുപാടെണ്ണമുണ്ട്. നിൻ്റെ ഈ ഇൻ്റലക്ച്വൽ പേർസണാലിറ്റിക്കും കണ്ടംപ്ലേറ്റീവ് ക്യാരക്ടറിനും ഒന്നും പറ്റിയ ഡ്രസ്സല്ല ഇത്. ഇത് നല്ല കാഷ്വൽ ഡ്രസ്സാ. ഇവിടെ കംപയറ് ചെയ്യാൻ ആരും ഇല്ലാത്തോണ്ടാ. ബാംഗ്ലൂരിലാവുമ്പോ നിനക്കത് മനസ്സിലാവും. യു നീഡ് സംതിങ് മോർ എലഗൻ്റ്. നല്ല ഭംഗിയുള്ള ചുരിദാറ്. ജീൻസും കുർത്തിയും. അല്ലെങ്കിൽ ജീൻസ് ജാക്കറ്റ്. അങ്ങനെ എന്തെങ്കിലും ഒക്കെ.... അതും പോരാഞ്ഞിട്ട് ചേരാത്ത ഒരു മാലേം. നിനക്ക് പണ്ടും ഡ്രസ്സ് സെൻസ് തീരെയില്ല. നിങ്ങൾക്ക് ആർക്കും ഇല്ല. പൊതുവേ ടീച്ചേർസൊക്കെ അങ്ങനെത്തന്നെയാ. ശമ്പളൊക്കെ ഇഷ്ടം പോലെണ്ട്. എന്നാലോ ഡ്രസ്സും അപ്പിയറൻസും ഒക്കെ ഏതോ കാലത്തേം. എന്നോ എടുത്ത് പോയ ഫാഷനാണ് അതൊക്കെ"

"ഈ മാല നിനക്ക് ഓർമ്മല്ലേ"?

ഞാൻ കഴുത്തിലെ മാലനോക്കി. കാർത്തിക മാല നീട്ടി പിടിച്ചു. മനസ്സ് പിടഞ്ഞു. അതവളുടെ കഴുത്തിൽ ഇപ്പോഴും ഉണ്ടാവുമെന്ന് ഞാൻ ചിന്തിച്ചതേയില്ല. ഞാൻ പഴയ ഒമ്പതാം ക്ലാസിലെത്തി.

കണ്ണാ നിനക്ക് ഇപ്പോള്ള ഈ ഇഷ്ടം എന്നും എന്നോടുണ്ടാവോ? ഓണാഘോഷം കഴിഞ്ഞ് ഉച്ചക്ക് മൈതാനത്തിൻ്റെ അങ്ങേയറ്റത്തെ ഉങ്ങു മരത്തിൻ്റെ തണലിൽ പായസവും കുടിച്ചിരിക്കുമ്പോഴായിരുന്നു കാർത്തികയുടെ ആ ചോദ്യം. ഉണ്ടാവും എന്നായിരുന്നു എൻ്റെ മറുപടി. ഉടനെ അവളുടെ അടുത്ത ചോദ്യമെത്തി. അപ്പോ നീയെന്നെ കല്യാണം കഴിക്കില്ലേ? മറുപടിക്കായി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കഴിക്കും എന്ന് ഞാൻ തറപ്പിച്ച് പറഞ്ഞു. കുറച്ച് കഴിഞ്ഞ് അച്ഛൻ്റെ കൂടെ വീട്ടിലേക്ക് മടങ്ങിയപ്പോഴും കാർത്തികയുടെ മുഖം തെളിഞ്ഞിരുന്നില്ല. അവളങ്ങനെ പെട്ടെന്ന് ചോദിക്കാൻ കാരണമെന്താണ് എന്ന് മനസ്സിലായില്ല. ഒരു പക്ഷേ അലീനയായിരിക്കും. അത്തപ്പൂക്കളം ഞാനായിരുന്നു

💬 Comments

View all comments