0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Author : kkstories Read All Parts 643

ഇരുട്ടായിരുന്നു അന്ന്. ഞങ്ങൾ തൊഴുത് കുറച്ച് കഴിഞ്ഞാണ് കാർത്തിക എത്തിയത്. വന്ന ഉടനെ അവർ നേരെ തൊഴുകാൻ പോയി. കുറച്ചപ്പുറത്തെ ഓഫീസിൻ്റെ വരാന്തയിലേക്ക് മാറി ഇരുന്ന ഞങ്ങളെ അവർ കണ്ടില്ല. താഴെ കടവിനടുത്താണ് ബ്രഹ്മരക്ഷസ്സും അയ്യപ്പനും നാഗങ്ങളുമുള്ളത്. അതിനടുത്ത് ഒരു ചെറിയ ഓടിട്ട കെട്ടിടമുണ്ട്. അതാണ് ഓഫീസ്. പടികൾ കയറി ക്ഷീണിച്ച അച്ഛമ്മ ഓഫീസിൻ്റെ മുന്നിലെ വരാന്തയിലിരുന്നു. അച്ഛമ്മക്ക് മുട്ടു വേദന കലശലായ സമയമായിരുന്നു അത്. അച്ഛച്ഛൻ ഓഫീസിലുണ്ടായിരുന്ന അമ്പലത്തിൻ്റെ സെക്രട്ടറിയുമായി സംസാരിച്ചിരുന്നു.

പുലർച്ചെ മൂന്നരക്ക് നട തുറക്കുന്ന അമ്പലത്തിൽ സാധാരണ നമ്പൂതിരിയും മാല കെട്ടുന്ന വാര്യരും ഒരു വാരസ്യാരും മാത്രമേ ഉണ്ടാകാറുള്ളൂ. പക്ഷേ ആ ഇടക്ക് എവിടുന്നോ ഒരു സ്വാമിയാരവിടെ വന്ന് കൂടി. ഇന്ന് സ്വാമിയാർക്ക് പുഴത്തീരത്ത് ഒരാശ്രമം ഉണ്ട്. അന്ന് സ്വാമിയാർ ആ ഓഫീസിലായിരുന്നു താമസിച്ചത്. അത് കൊണ്ട് സെക്രട്ടറി ഒന്നരാടം അവിടെ വന്ന് കാര്യങ്ങന്വേഷിക്കണ്ട അവസ്ഥയുണ്ടായി. തൊഴുത് ഇറങ്ങിയ കാർത്തികയും അച്ഛനും ഞങ്ങളുടെ അടുത്തെത്തി. അച്ഛമ്മ കിഴിപ്പണവും പട്ടും ഞങ്ങളെ ഒരുമിച്ച് ഏഴ് പ്രാവശ്യം ഉഴിഞ്ഞ് കാർത്തികയുടെ കയ്യിൽ കൊടുത്തു. പട്ട് നടക്കൽ വെക്കാൻ ഞാനും അവളും വീണ്ടും പടികൾ കയറി ശ്രീകോവിലിലെത്തി.

പട്ടും കിഴിപ്പണവും സോപാനത്തിൽ വെച്ച് ഞങ്ങൾ നന്നായി പ്രാർത്ഥിച്ചു. പ്രാർത്ഥിച്ച് കഴിഞ്ഞ് തിരിച്ചിറങ്ങുന്നതിന് മുൻപ് അവളുടെ കഴുത്തിൽ ഞാൻ മാലയിട്ട് കൊളുത്ത് കടിച്ചമർത്തി. നല്ല ഇരുട്ടായിരുന്നു. കൊളുത്ത് ശരിക്ക് മുറുകിയോ എന്നെനിക്കറിയില്ലായിരുന്നു. അതുകൊണ്ട് കടിച്ചു മുറുക്കി. കാർത്തിക അത് പ്രതീക്ഷിച്ചിരുന്നില്ല. എന്താ കണ്ണാ ഇത് എന്നായിരുന്നു അവളുടെ ചോദ്യം. നീ ചോദിച്ചില്ലേ നിന്നെ കല്യാണം കഴിക്കോന്ന്. അതാണിത് എന്ന്

💬 Comments

View all comments