Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
നിരന്നു.
"സാധാരണ പാദസരം പോരേ കണ്ണാ"?
"മുത്താണോ അതോ പട്ടയോ"?
"പട്ട"
മറ്റൊരു സെയിൽസ്മാൻ ജ്യൂസുമായി വന്നു. ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാൻ വരുന്നവർക്ക് ജ്യൂസു കൊടുക്കുന്ന ഏർപ്പാട് കാലം മാറിയിട്ടും ഇപ്പോഴും തുടരുന്ന പഴഞ്ചന്മാരായിരുന്നു അവർ. താഴെ നിന്ന ഒരു ചേച്ചി മുകളിലേക്ക് ഇടത് വശത്തുള്ള മറ്റൊരു ഗോവണി കയറി വന്നു. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന സെയിൽസ്മാൻ താഴേക്ക് പോയി. മോഡൽ കാണിക്കാൻ ആറേഴ് വെള്ളി പാദസരങ്ങൾ ആ ചേച്ചി ഞങ്ങളുടെ മുന്നിൽ നിരത്തി.
"കുറേ മുത്തുകളുള്ളത് വേണ്ട. സാധാരണ പോലത്തെ വർക്കൊന്നൂല്ലാത്ത ഏഴ് മുത്തുകളുള്ള പാദസരണ്ടോ"?
കാർത്തികയുടെ ചോദ്യത്തിനുത്തരമായി ആ ചേച്ചി ചിലങ്ക പാദസരമെടുത്തു. ഭംഗിയുള്ള ഒരു പാദസരം. പട്ടയിലുടനീളം മുത്തുകൾ പിടിപ്പിച്ച പാദസരമല്ല. രണ്ടറ്റത്തും മാത്രം ഒരു കുടുന്ന മുത്തുകൾ. എന്തോ ഒരു പ്രത്യേകത തോന്നി അതിന്. ഞാനവളെ തോണ്ടി വിളിച്ച് അതെടുത്താൽ മതിയെന്ന് പറഞ്ഞു. കാർത്തിക കാലുകളെൻ്റെ മടിയിലേക്ക് നീട്ടി വെച്ചു. ഞാനാ പാദസരം അവളുടെ കാലുകളിൽ അണിയിച്ചു. കണ്ടു നിന്ന പലരും ഊറിയൂറി ചിരിക്കുന്നുണ്ടായിരുന്നു. കാർത്തിക അത് ശ്രദ്ധിച്ചില്ല. ഞാനത് ശ്രദ്ധിച്ചെങ്കിലും കാര്യമാക്കിയില്ല.
"ഒരു താലിമാല കൂടി വേണം"
ഒരു ഞെട്ടലോടെ ആ ചേച്ചി എന്നെ സൂക്ഷിച്ച് നോക്കി. വല്ല ഒളിച്ചോട്ടവുമാണെന്ന് കരുതിയിട്ടുണ്ടാവും. ജ്വല്ലറിയുടെ അകത്തേക്ക് കയറിയതിന് ശേഷമുള്ള കാർത്തികയുടെ പ്രണയ ചേഷ്ടകൾ കണ്ട ആർക്കും അങ്ങനെയൊരു സംശയമുണ്ടാകാതിരിക്കാൻ ഒരു ന്യായവുമുണ്ടായിരുന്നില്ല.
"അതേ... നീ ഒരു ലക്ഷത്തിൻ്റെ ഉള്ളിലൊതുങ്ങുന്ന മാല വാങ്ങിക്കോ. ഫിഫ്റ്റി തൗസൻ്റാണ് ലിമിറ്റ്. ഒരു ഫിഫ്റ്റി തൗസൻഡ് വണ്ടിയിലൂണ്ട്. ഞാനതെടുത്തിട്ട് ഇപ്പോ വരാം"
കാർത്തികയുടെ ചെവിയിൽ അടക്കംപറഞ്ഞ് ഞാൻ പൈസയെടുക്കാൻ
💬 Comments
View all comments