Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
നടന്ന കാർത്തികയെ ഞാൻ പിടിച്ച് നിർത്തി.
"നിക്ക് അമ്മൂ... ഒരു സാധനം കൂടെ വാങ്ങീട്ട് വീട്ടില് പോവാം"
കാർത്തികയുടെ പാദസരമില്ലാത്ത ഒഴിഞ്ഞ കാലുകൾ കണ്ടിട്ട് എന്തോ പോലെ തോന്നുന്നു. എൻ്റെ കണ്ണുകൾ അവിടെ എവിടെയെങ്കിലും ജ്വല്ലറികളുണ്ടോ എന്ന് പരതാൻ തുടങ്ങി. ജംങ്ഷന് അപ്പുറത്തുള്ള സ്കൂളിന് എതിർ വശത്തായി വാഹനങ്ങൾ പോകുമ്പോഴുള്ള പൊടിയടിച്ച് മങ്ങിയ ഒരു ഫ്ലെക്സ് ബോർഡിൽ എൻ്റെ കണ്ണുകൾ പതിഞ്ഞു. വലിയ ഒരു ഹോൾഡിംഗിൽ ഒരു സ്വർണ്ണകടയുടെ പരസ്യം. നക്ഷത്ര ജ്വല്ലറി. ഞങ്ങളങ്ങോട്ട് നടന്നു. സാമാന്യം തരക്കേടില്ലാത്ത ഒരു ജ്വല്ലറി. നീല കുഷ്യൻ പിടിപ്പിച്ച കസേരകളും ചുവരുകളിലെ ഇരുണ്ട ചുവന്ന നിറത്തിലുള്ള അപ്ഹോൾസ്ട്രി വർക്കുകളും പരമ്പരാഗത രീതിയിലുള്ള ക്രമീകരണങ്ങളും ഉള്ളിലേക്ക് കടന്നപ്പോൾ നല്ല പഴമ തോന്നിപ്പിച്ചു. ഔപചാരികതക്കും ഒട്ടും കുറവുണ്ടായിരുന്നില്ല.
"വരൂ സാർ"
ഒരു പെൺകുട്ടി വന്ന് ഞങ്ങളെ മുകളിലെത്തെ നിലയിലേക്ക് കൂട്ടി കൊണ്ട് പോയി. രണ്ട് നിലകളുള്ള കാര്യം അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഒരു സെയിൽസ്മാൻ ഞങ്ങളുടെ അരികിലെത്തി.
"പാദസരം നോക്കാനാണ്. പിന്നെ താലിമാലയും"
സെയിൽസ്മാൻ സ്വർണ്ണ പാദസരങ്ങളെടുക്കാൻ തിരിഞ്ഞു.
"എന്തിനാ താലിമാല"?
ആരും കേൾക്കാതിരിക്കാൻ പതിഞ്ഞ ശബ്ദത്തിലായിരുന്നു കാർത്തികയുടെ ചോദ്യം.
"വെറുതെ. അതന്ന് ഒരു തോന്നലിനങ്ങട്ട് കെട്ടിയതല്ലേ? പോരാത്തേന് സാധാരണ ഒരു മാലേം. പുതിയ മോഡല് മാലയല്ലേ കഴുത്തില് ഭംഗി"?
"ഇത്രേം പൈസക്ക് മാല വാങ്ങീട്ട് അറിയുന്നോരാരേലും അച്ഛനോട് പറഞ്ഞാലോ?
"ഇവിടെ ആരേലും അച്ഛനെ അറിയുന്നോരുണ്ടോ? അച്ഛൻ ചോദിച്ചാല് കണ്ണി പൊട്ടിയ പാദസരം മാറ്റി വാങ്ങാൻ പറ്റ്വോന്ന് നോക്കാൻ കയറിയതാന്ന് പറഞ്ഞാ മതി"
സ്വർണ്ണ പാദസരങ്ങളുള്ള ഒരു ഡസൻ ബോക്സുകൾ ഞങ്ങളുടെ മുന്നിൽ
💬 Comments
View all comments