Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
കയറി.
ഹീലുള്ള ഒരു വള്ളിച്ചെരുപ്പിട്ട് കാർത്തിക അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കാല് മടങ്ങി വീഴാൻ പോയ അവളെ ഞാൻ താങ്ങി പിടിച്ചു.
"എന്തിനാ ഈ വയ്യാത്ത പണിക്ക് പോണത്"?
"നിനക്കിഷ്ടല്ലേ കണ്ണാ"?
"എൻ്റെ ഇഷ്ടത്തിനാണോ അത്"?
"പിന്നെ ആരെ ഇഷ്ടത്തിനാ"?
"ഈ കുന്നും മലേള്ളോടത്ത് അങ്ങനത്തെ ചെരുപ്പിട്ട് നടക്കാൻ പാടല്ലേ? നീ പരന്ന ചെരുപ്പിട്ട് ആനയേപ്പോലെ നടന്നാ മതി. അത് കാണാനാ എനിക്ക് ഇഷ്ടം. പിന്നെ എനിക്കാണെങ്കില് അങ്ങനെത്തെ പെണ്ണുങ്ങളേം ഇഷ്ടല്ല. യൂ ആർ റീഗൽ. ഈ ഇൻഡിപെൻഡൻ്റ് വുമണും സെൽഫ് അഷ്വേർഡ് വുമണും തമ്മിലുള്ള ആ ഒരു വ്യത്യാസം എന്താന്നറിയോ? യൂ ആർ സെൽഫ് അഷ്വേർഡ്. അതാ എനിക്ക് നിന്നെ ഇത്രക്കിഷ്ടം. ആൻഡ് മേ ബി യൂ ഷുഡ്ൻ്റ് കെയർ വാട്ട് ഐ കെയർ"
"കണ്ണാ... ഇങ്ങട്ട് നോക്ക്... വാട്ട് ഇഫ് ഐ വാൻ്റ് റ്റു"?
"ദെൻ... ലൗവ് മി ആസ് യു ഡു"
കാർത്തിക എന്നെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. പിന്നെ ഒരു ആങ്കിൾ ലെങ്ത് ബൂട്ട്സെടുത്തു. വി കെ സി യുടെ ഒരു സാധാരണ ചെരിപ്പും.
ചെരിപ്പും ബൂട്ടും പാക്ക് ചെയ്ത് അതുമായി ഒരു സെയിൽസ് ഗേൾ ഞങ്ങളെ ബില്ലിങ് സെക്ഷനിലേക്ക് അനുഗമിച്ചു. ഡ്രസ്സെല്ലാം അവിടെ ഉണ്ടായിരുന്നു.
"നിൻ്റെ ആ ബീനാച്ചിക്കാരി താത്ത എവിടേ"?
"എന്നും ഇവിടുണ്ടാവലുള്ളതാ. ഇന്നെങ്ങട്ടേലും പോയിട്ടുണ്ടാവും. ബില്ലടച്ചില്ലേ? എന്നാനി പോവല്ലേ കണ്ണാ"?
റോഡിൻ്റെ മറുവശത്ത് പഴയ ഒരു പച്ചക്കറി കടയുടെ അരികിലൂടെ വണ്ടി നിർത്തിയ പറമ്പിലേക്ക് എത്തുന്ന ഒരെളുപ്പ വഴി കണ്ട് റോഡ് മുറിച്ച് കടക്കാൻ മുന്നോട്ട്
💬 Comments
View all comments