Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
കണ്ടാൽ തന്നെ മനസ്സിലാവും. സ്ഥിരമായി ആളുകൾ ഉപയോഗിക്കുന്ന ചിറയായത് കൊണ്ട് അത് പോലെയുള്ള സാധനങ്ങൾ ഒഴുക്കാൻ വരുന്ന ആളുകളെയും അവിടെ ഉള്ള മൂർത്തികളേയും ചിലപ്പോൾ നാട്ടുകാർ ഓടിച്ച് വിട്ടതുമായിരിക്കാം. അൽപ്പദൂരം കൂടി സഞ്ചരിച്ച് കുന്നിൻ്റെ മുകളിൽ ഒഴിഞ്ഞ ഒരു സ്ഥലത്ത് ഞാൻ വണ്ടി നിർത്തി. ഇരിക്കാൻ പറ്റിയ സ്ഥലമൊന്നുമില്ല. വണ്ടിയുടെ ബെഡിൽ കയറി ഞാൻ കാലു നീട്ടിയിരുന്നു.
"വാ... ഇവിടെരിക്കാം "
" ആ പലക... "
"അതൊരു സൈഡിലല്ലേ"?
ഞാൻ കാർത്തികയെ കൈ പിടിച്ച് കയറ്റി ഇരുത്തി. തണുത്ത ഐസ്ക്രീമിൻ്റെ സ്നിഗ്ദ്ധത ഊഷ്മളമായ ചില ഓർമ്മകളെ തഴുകി ഉണർത്തി. സംസ്കൃതം കലോത്സവം. എല്ലാ വർഷവും ആവർത്തിക്കുന്ന നാല് ദിനങ്ങൾ.... തലേ ദിവസത്തെ ഒരുക്കം.... ഏഴു മണിക്കു മുൻപേ സ്കൂളിലെത്താൻ അച്ഛച്ഛനോടൊപ്പം അതിരാവിലെയുള്ള യാത്ര.... കനത്ത മഞ്ഞിൻ്റെ മൂടുപടം അണിഞ്ഞ് നിൽക്കുന്ന പ്രകൃതി.... വഴിയിലെ ആനക്കൂട്ടം.... ഓർമ്മകൾക്ക് ജീവൻ വെക്കുന്നു. ഇന്നിവിടെ കാർത്തികയോടൊപ്പം ഇരിക്കുമ്പോൾ ഒരേയൊരു തവണ കൂടി ആ പഴയ കുട്ടി ആവാൻ മോഹം തോന്നി. ഒന്നിനും വേണ്ടിയല്ല. വെറുതെ. ഞാൻ വീണ്ടും വീണ്ടും ജീവിക്കാൻ കൊതിക്കുന്ന ദിനങ്ങളുടെ സ്മരണികകൾ ആനകളായി മുളങ്കാടുകളിൽ വിഹരിച്ചു നടന്നു. കണ്ണാടി കൊട്ടാരവും പാരിജാതം പൂക്കുന്ന ആരാമങ്ങളുമുള്ള ആ പരിശുദ്ധമായ ഭൂമികയിലൂടെയുള്ള തീർത്ഥാടനം ഒരേ സമയം മനസ്സിന് വിങ്ങലും സാന്ത്വനവുമായി മാറി.
രണ്ട് ട്രാവലറുകളിലായി കലോത്സവം നടക്കുന്ന സ്കൂളിലേക്കുള്ള യാത്ര ആഘോഷങ്ങളുടെ ആരംഭമായിരുന്നു.
"കണ്ണാ... ടാ... എന്താ ആലോചിക്ക്ണെ"?
ഓർമ്മകളിൽ ജീവിതത്തിലെ ഒരു മഹാദശക്ക് വിരാമമായി. അമ്മ എൻ്റെ ഹൃദയത്തിനുള്ളിൽ സ്വർഗ്ഗത്തോളം വളർന്നു. കാർത്തികയും. ആരാണിവൾ? രേണുവിനെ എനിക്കറിയാം. ജുമൈലത്തിൻ്റെ
💬 Comments
View all comments