Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
വിധിയും അറിയാം. ഇവളെ മാത്രം മനസ്സിലാവുന്നില്ല. എല്ലാം എനിക്കറിയാം. എന്നിട്ടും ഒന്നും എനിക്കറിയില്ല. പുരാവൃത്തങ്ങൾ മാറാല കെട്ടിയ ഇരുണ്ട മഷി പരപ്പിൽ തെളിമയോടെ ചന്ദന നിറമുള്ള പട്ടുപാവാടയണിഞ്ഞ് മഞ്ഞ് മൂടിയ നീല ശൈലങ്ങൾക്ക് മുകളിലൂടെ ഒഴുകി നീങ്ങുന്ന മേഘക്കെട്ടിലിരുന്ന് കാർത്തിക അഷ്ടപദി ചൊല്ലി.
"നത്തിങ്. ഞാൻ വെറുതെ ഇങ്ങനെ..... ഇറ്റ്സ് നൊസ്റ്റാൾജിക് മെലങ്കോളിയ. ലോങ്ങിങ് ഫോർ സംതിങ് അൺനോൺ. സംതിങ് ദാറ്റ് നെവർ എക്സിസ്റ്റെഡ്. സിംപ്ലി നൊസ്റ്റാൾജിക് ഫോർ ദ ടൈംസ് ഐ ലിവ്ഡ് ആൻഡ് ഐ നെവർ ഹാഡ്"
"കോണൈസ്ക്രീം കണ്ടതോണ്ടാ? അതോ താലിമാല കണ്ടിട്ടോ"?
"രണ്ടും"
"കലോത്സവം എന്ത് രസേന്നൂല്ലേ? രാവിലെത്തെ ഉപന്യാസ രചന കഴിഞ്ഞാല് ഫ്രീയായി നടക്കാം. ഐസ് ക്രീം കോരി കഴിച്ച് .... ഉപ്പുമാങ്ങേം കടിച്ച്.. അതിനൊരു പ്രത്യേക ടേസ്റ്റേന്നൂല്ലേ കണ്ണാ"?
"ശരിയാ. ചിലപ്പോ അന്നത്തെ സമയത്തിൻ്റെ പ്രത്യേകതോണ്ടാവും. സത്യം പറഞ്ഞാല് വയനാട്ടിലെ ഉപ്പിലിട്ടതിനാ ടേസ്റ്റ്. കോഴിക്കോട് പോയപ്പഴാ അങ്ങനെ ചിലതൊക്കെ മനസ്സിലായത്"
അന്നായിരുന്നു ആദ്യത്തെ കണ്ടുമുട്ടൽ. കാർത്തികയെ ഞാനാദ്യമായി കാണുന്നത് ... കാർത്തിക എന്നെ കണ്ടത് .... അഞ്ചാം ക്ലാസിലെ ആദ്യ കലോത്സവം. ആളും ആരവങ്ങളുമെല്ലാം ഒഴിഞ്ഞ വൈകുന്നേരം. സമയം അഞ്ചര കഴിഞ്ഞു. അവസാനത്തെ ഐറ്റങ്ങൾക്കുള്ള കുട്ടികളും വളരെ കുറച്ച് അദ്ധ്യാപകരും അങ്ങിങ്ങായി നടക്കുന്നുണ്ട്. ഞാൻ അറബിക് പദ്യം ചൊല്ലൽ വേദിയിൽ ആയിരുന്നു. മത്സരം അപ്പോളാണ് തുടങ്ങുന്നത്. ഒരു കുട്ടി പദ്യം ചൊല്ലി ഇറങ്ങി. ഇരുപത്തി മൂന്ന് കുട്ടികൾ കൂടിയുണ്ട്. സംസ്കൃതവും അറബിയും ഉറുദുവും മലയാളവുമായി ഞങ്ങൾ അഞ്ചാറ് കുട്ടികളും ഉറുദുവിൻ്റെ ശിഹാബുദ്ധീൻ മാഷും ഒഴികെ രാവിലെ വന്നവരെല്ലാം മടങ്ങി
💬 Comments
View all comments