0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Author : kkstories Read All Parts 656

പോയിരുന്നു. സമസ്യാ പൂരണത്തിന് സമയമായപ്പോൾ മാഷിനോട് പറഞ്ഞ് ഞാൻ സമസ്യാപൂരണം നടക്കുന്ന ഹാളിലേക്ക് നടന്നു. കവിതാ രചന കഴിഞ്ഞിട്ടില്ല. അവിടെ തന്നെ കാത്തു നിന്നു. ആ നീണ്ട ഇടനാഴിയിൽ അസ്തമയ സൂര്യൻ്റെ ഇളം വെയിലിൽ ഒരു പെൺകുട്ടി നടന്നെൻ്റെ അരികിൽ വന്നു. എന്താ പേര് എന്നായിരുന്നു അവളുടെ ചോദ്യം. അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു. അന്നാണ് ഞാനവളെ ആദ്യമായി കാണുന്നത്. രാവിലെ ഉപന്യാസ രചനക്കും ഞങ്ങൾ ഒരുമിച്ചായിരുന്നു. മത്സരം കഴിഞ്ഞ് മടങ്ങിയപ്പോൾ ഏഴരയായി. മാഷിൻ്റെ ഒപ്പം ബസ്സിൽ കയറിയപ്പോൾ അതേ ബസ്സിൽ അവളും ഉണ്ടായിരുന്നു. അവർ വെറും മൂന്ന് കുട്ടികൾ മാത്രം. അവരുടെ ഒപ്പം ഉണ്ടായിരുന്നതും ഒരു മാഷായിരുന്നു. ആ മാഷും ശിഹാബുദ്ധീൻ മാഷും ഒരുമിച്ചിരുന്ന് വഴി നീളെ സംഘാടകരുടെ പിടിപ്പു കേടിനെ കുറിച്ച് സംസാരിച്ചിരുന്നു.

"കണ്ണാ... ഞാൻ പറഞ്ഞത് കേട്ടോ? ആ മാല കണ്ടപ്പോ തൊട്ട് തുടങ്ങീതാണല്ലോ. എന്തേ"?

"മാല കണ്ടിട്ടിപ്പോ എന്താ? നീ പറയാതെ തന്നെ എനിക്കറിയാലോ. ഞാനേ... നമ്മളാദ്യം കണ്ടില്ലേ.. ആ യു പി സ്കൂളില് വെച്ച്... അതിങ്ങനെ ആലോചിച്ചതാ. അന്നത്തെ ആ ബസ്സ് യാത്ര കുറേ ദൂരം കൂടെണ്ടേന്നേങ്കിലൂന്നാ അപ്പോ തോന്നിയത്. ഒന്നും മിണ്ടിയില്ലെങ്കിലും എൻ്റെ തൊട്ടടുത്ത് ആ കമ്പിയില് ചാരി നിക്കണത് കണ്ടപ്പോ അങ്ങനെ തോന്നി അന്ന്"

"അന്ന് കണ്ടു. പിന്നെ അടുത്ത കലോത്സവത്തിന്. അതിൻ്റെ അടുത്ത കലോത്സവത്തിന്. ഹൈസ്കൂളില് ഒരേ ക്ലാസിലായി...."

".... നമ്മളൊന്നായി. പിന്നെ പറയാനാണെങ്കില് നീ എനിക്ക് വേണ്ടി കവിതാ രചനയിലേക്കും മാറി. അതോണ്ടാ കലോത്സവം ഡേയ്സ് അത്രേം സ്പെഷലാവണത്. നമ്മളാദ്യം കണ്ടതും പ്രേമിച്ചതും ഒക്കെ കലോത്സവത്തിൻ്റെടേലാ"

💬 Comments

View all comments