0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Author : kkstories Read All Parts 657

കാർത്തിക ആദ്യ ദിവസത്തെ രചനാ മത്സരങ്ങൾക്കും രണ്ടാം ദിവസത്തെ അക്ഷരശ്ലോകത്തിനുമായിരുന്നു മത്സരിച്ചിരുന്നത്. ഞാൻ രചനാ മത്സരങ്ങൾക്കും നാടകത്തിനും പ്രസംഗത്തിനും. അവളാദ്യത്തെ രണ്ട് ദിവസം ഉണ്ടാവും. ഞാൻ മൂന്നാം ദിവസം പോവാറില്ല.

ഹൈസ്കൂളിലെത്തിയതോടെ ഉപന്യാസ രചനയും സമസ്യാ പൂരണവും ഞാൻ കുത്തകയാക്കി. കാർത്തിക കവിതാ രചനയിലേക്ക് മാറി. പ്രസംഗം ഞാൻ നിർത്തി. അക്ഷരശ്ലോകവും പ്രശ്നോത്തരിയും ഞങ്ങൾ ഒരുമിച്ചായി. ഓരോ സ്കൂളിൽ നിന്നും രണ്ട് കുട്ടികളുള്ള ടീമുകളായാണ് മത്സരം. ആകെ ചോദിക്കുന്ന ഇരുപത്തിയഞ്ച് ചോദ്യങ്ങളും ശരിയാക്കി പതിമൂന്നെണ്ണത്തിന് ഒക്കെ ശരിയുത്തരമെഴുതി സെക്കൻ്റ് അടിക്കുന്നവരെയൊക്കെ ബഹുദൂരം പിന്നിലാക്കി പ്രശ്നോത്തരിയൊക്കെ ഞങ്ങൾ വർഷാവർഷവും തൂത്തുവാരിയിട്ടുണ്ട്. അക്ഷര ശ്ലോകത്തിന് മൂന്നു കൊല്ലം അടുപ്പിച്ച് സംസ്ഥാന തലത്തിൽ എ ഗ്രേഡ് വിത്ത് ഫസ്റ്റ് ഞങ്ങൾക്കായിരുന്നു. ജില്ലാ തലത്തിൽ അവസാനിക്കുന്ന യു പി കാലത്ത് നടക്കാതെ പോയത് ഹൈസ്കൂൾ കാലഘട്ടത്തിൽ ഞങ്ങൾ ആഘോഷമാക്കി.

"അതിപ്പോ തേഡ് ഡേ എൻ്റെ കൂടെ വരാൻ സംഘ ഗാനം പഠിച്ചില്ലേ? ഫസ്റ്റ് ഡേയിലെ രചനാ മത്സരോം ലാസ്റ്റ് ഡേയിലെ നാടകോം ഒന്നും അല്ല സെക്കൻ്റ് ഡേയിലെ അക്ഷരശ്ലോകോം പ്രശ്നോത്തരീം. അതേന്നു നമ്മളെ ബെസ്റ്റെസ്റ്റ്"

രചനാ മത്സരങ്ങൾക്കും പ്രസംഗത്തിനും അവസാന ദിവസത്തെ നാടകത്തിനും പോയി കൊണ്ടിരുന്ന ഞാൻ എട്ടിലെത്തിയപ്പോൾ അവൾക്ക് വേണ്ടിയാണ് സംഘ ഗാനം പഠിച്ചത്.

രാവിലെ മുപ്പതോ നാൽപ്പതോ കുട്ടികളുള്ള സംഘമായാണ് കലോത്സവ വേദിയിലേക്കുള്ള യാത്ര. ആ തിരക്കും ബഹളവും ഒച്ചപ്പാടുകളും.... അത് മറ്റൊരു അനുഭവമാണ്. മൂന്നര ആവുമ്പോഴേക്കും പ്രധാന ഇനങ്ങളെല്ലാം കഴിഞ്ഞിട്ടുണ്ടാവും. അവസാനത്തെ ഒന്നോ രണ്ടോ ഐറ്റങ്ങൾക്കുള്ള അഞ്ചോ ആറോ കുട്ടികളും ഒന്നോ രണ്ടോ ടീച്ചേർസും ഒഴികെ മറ്റുള്ളവരെല്ലാം നാല്

💬 Comments

View all comments