0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Author : kkstories Read All Parts 658

മണിക്ക് മുൻപ് മടങ്ങും. പിന്നെ ഏഴെട്ട് മണി വരെ എനിക്കും കാർത്തികക്കും അത് മറ്റൊരു ലോകമാവും. തിരക്കൊഴിഞ്ഞ് കൂട്ടുകാരൊന്നും ഇല്ലാതെ ഞങ്ങളുടേത് മാത്രമായ പ്രശാന്തതയുടെ മണിക്കൂറുകൾ. മൂന്നാം ദിനം രാത്രി വരെ അവളോടൊപ്പം ഉണ്ടാവാൻ പതിനൊന്ന് മണിക്ക് മുൻപ് കഴിയുന്ന സംഘഗാനം പോരാ എന്ന് തോന്നിയപ്പോൾ ഒമ്പതിലും പത്തിലും വെച്ച് വൈകുന്നേരം ആരംഭിക്കുന്ന പെൻസിൽ ഡ്രോയിംഗിനും ഓയിൽ പെയിൻ്റിങ്ങിനും കൂടി ഞാൻ മത്സരിച്ചു.

"പക്ഷേ എനിക്കേ പ്രശ്നോത്തരി കഴിഞ്ഞുള്ള നിൻ്റെ അഷ്ടപദിണ്ടല്ലോ. അതേന്നു ഏറ്റവും ഇഷ്ടം"

ഉടുക്ക് കൊട്ടി മനോഹരമായി അവൾ അഷ്ടപദി ചൊല്ലുമ്പോൾ ഞാൻ വേദിയുടെ മുന്നിൽ തന്നെയുണ്ടാവും. തൊട്ട് മുൻപ് കഴിച്ച ഐസ്ക്രീമിൻ്റെ മധുരം ഗീതത്തിനുമുണ്ടാവും. ഒരു പുഞ്ചിരിയോടെയല്ലാതെ അതൊന്നും ഓർമ്മിക്കാനാവില്ല.

"എന്താ"?

"എന്ത്"?

"ചിരിക്കണത് "

"ഓ... അതോ ... അഷ്ടപദി തുടങ്ങുന്നേന് മുന്നേ നിനക്ക് ഐസ്ക്രീം വേണം. സാധാരണ പാടുന്നോര് പാട്ടിന് മുന്നേ ഒന്നും കഴിക്കില്ല. തണുപ്പ് പ്രത്യേകിച്ചും. ഞാനതോർത്തതാ. ബട്ട് യൂ ആർ എ റെയർ സോൾ"

"സോ ഈസ് യൂ"

കാർത്തിക കുടുകുടെ ചിരിച്ചു. ഞാനും. ചിരിച്ചു മറിഞ്ഞ് എൻ്റെ ദേഹത്തേക്ക് വീണ അവളെ ഞാൻ കെട്ടി പിടിച്ച് നെഞ്ചിലേക്ക് വലിച്ചിട്ടു. കറുത്ത കോലൻ മുടി എൻ്റെ നെഞ്ചിൽ പരന്ന് വീണു. താഴമ്പൂവിട്ട് കാച്ചിയ എണ്ണയുടെ ഗന്ധം പൂർവ്വ സ്മരണകളെയുണർത്തി. അടുക്കളപ്പുറത്തെ തിണ്ടിലിരുന്ന് അച്ഛമ്മ രേണുവിൻ്റെ മുടി കെട്ടറുത്ത് എണ്ണ തേച്ച് കൊടുക്കുന്നതാണ് ഓർമ്മ വന്നത്. കൊൽക്കത്തക്കാരിക്ക് മുടിയൊന്നും ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു.

കാർത്തികയോടൊപ്പം അന്ന് താലികെട്ട് കഴിഞ്ഞ് കൊല്ലിയുടെ ചെരിവിലുള്ള ചെമ്പകത്തിൻ്റെ ചുവട്ടിൽ... ഇന്ന് ഈ വണ്ടിയുടെ ബെഡ്ഡിൽ...

💬 Comments

View all comments