Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
ഉജ്വലമായ പ്രണയത്തിൻ്റെ പരിശുദ്ധിയിൽ ഞാനവളെ എന്നിലേക്കണച്ചു.
"അത് പറഞ്ഞപ്പഴാ... ഞാനിന്നാള് യൂണിവേഴ്സിറ്റിയില് പോയപ്പോ ഗീത ടീച്ചറെ കണ്ടു. മനസ്സിലായതൊന്നും ഇല്ല. അവര് ജസ്റ്റ് അങ്ങനെ നടന്നങ്ങട്ട് പോയി. നിനക്കോർമ്മല്ലേ ആ ടീച്ചറിനെ? നമ്മക്ക് സെക്കൻ്റ് കിട്ടിയതോർക്കുമ്പോ ഇപ്പഴും കലി വരും"
"നമ്മള് ബെസ്റ്റ് ടീമേന്നൂല്ലേ? മോഡൽ സ്കൂളിലെ ആ പേത്തലച്ചിയെ എങ്ങനെ മറക്കാനാ? എല്ലാടത്തുണ്ടാവും ക്വിസ് മാസ്റ്ററായിട്ട്. ഒളിംപിക്സ് നടക്കുന്നത് ബെയ്ജിങ് എന്നെഴുതീട്ട് അന്നാ തള്ള സമ്മതിച്ചില്ല. മനോരമയില് ബീജിങ്ങാന്ന്. മാതൃഭൂമിക്കാര് ബെയ്ജിങ്ങാക്കിയതിന് നമ്മളെന്ത് ചെയ്യാനാ? ആ ഒരു പ്രാവശ്യം മാത്രം നമ്മള് സെക്കൻ്റായി. എനിക്കാ പന്ന തള്ളയെ പണ്ടേ കണ്ടൂടാ"
"നമ്മളെ സ്കൂളും ടീച്ചേർസിനേം പോലെയല്ല. മറ്റുള്ളോരൊക്കെ ഹൈപ്പർ കോംപറ്റീറ്റിവാ. നമ്മള് സ്ഥിരം ഫസ്റ്റടിക്കുന്നോരല്ലേ. അതിൻ്റെ ഒരു ഇഷ്ടക്കേടുണ്ടാവും. അസൂയേണ്ടാവും"
"ആവും. പ്രശ്നോത്തരി..അക്ഷര ശ്ലോകം.. ക്വിസ് മത്സരങ്ങള്.... വി വേർ ദ ബെസ്റ്റ് ടീം"
"ക്വിസ് കോംപറ്റീഷൻസ്.... ഡിബേറ്റ്സ്... അതൂണ്ട്. നമ്മളെ പ്രേമം. അതൊരു ഇൻ്റലക്ച്വൽ ലൗ ടൈപ്പാല്ലേ കണ്ണാ"
"അവർ ലൗ... ഇതൊരു സാധാരണ പ്രേമാണോ? ദ കൈൻ്റ് ഓഫ് ലൗവ് ദാറ്റ് നെവർ ഫൗണ്ട് ഇൻ പ്ലേ മേറ്റ്സ് പ്ലേ ഗ്രൗണ്ട് ഓർ ബിൽഡേർസ് ട്രെഞ്ചസ്. നോട് ഈവൻ എമങ്ങ് സോൾ മേറ്റ്സ്. ബ്രഹ്മാവും സരസ്വതിയും പോലെ...."
"എല്ലാർക്കും ശിവനേം പാർവതിയേം മതി"
"അതിന് ഭാര്യ ഒരു ട്രാൻസ്ഫർമേഷനൽ കാറ്റലിസ്റ്റ് ആവണം. നീ അങ്ങനെ ആണോ? അല്ലല്ലോ. അതാ പറഞ്ഞത്. എനിക്കെൻ്റെ സരസ്വതി മതി"
"ഇപ്പഴും അല്ലേ"?
"ഇപ്പഴൂന്നല്ല. എപ്പഴും. യൂ ആർ മൈ സരസ്വതി. വി വിൽ ബി ദ ബെസ്റ്റ്
💬 Comments
View all comments