Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
ടീം. ആക്ച്വലി വി ആർ ദി ബെസ്റ്റ് ടീം. ഓൾവേയ്സ്. ഫോറെവർ"
"റ്റിൽ എറ്റേണിറ്റി"?
"റ്റിൽ ഏറ്റേണിറ്റി"
മൗനം മാത്രം. രണ്ട് ഹൃദയമിടിപ്പുകൾ ഒന്നാവുന്നു. ഞാൻ ഹൃദയമിടിപ്പുകൾ എണ്ണാൻ തുടങ്ങി. നിമിഷങ്ങൾ ഉതിർന്നു വീണു കൊണ്ടേയിരുന്നു.
"കണ്ണാ... സമയെത്ര ആയീന്നറിയോ? ആ ശിൽപ്പം കൊണ്ട് പോയി കൊടുക്കണ്ടേ? അതൊക്കെ കഴിഞ്ഞിട്ടിന്നിനി എപ്പഴാ വീട്ടിലെത്താ"?
"നീ ഇങ്ങനെ ചാരി കിടക്കുമ്പോ എങ്ങനെയാ പോവാൻ തോന്നാ?.... നിനക്കെൻ്റെ കൂടെ വന്നൂടെ? നമ്മക്കേ കുറ്റിക്കാട്ടൂരിലേക്ക് പോവാം.... ആരും ഒന്നും പറയില്ല. ഭാര്യയെ നോക്കാനുള്ള കപ്പാസിറ്റിയൊക്കെ എനിക്കുണ്ട്"
"എന്നിട്ടിത്രേം കാലം എവിടെയായിരുന്നു ഈ ഭർത്താവ്"?
"ഞാനറിഞ്ഞില്ലല്ലോ ഇങ്ങനെ ഒരു ഭാര്യ കാത്തിരിക്കണത്"
ഞാനവളെ ചേർത്ത് പിടിച്ചു. കാർത്തികയുടെ ഫോൺ റിങ് ചെയ്തു. അമ്മയായിരുന്നു. അവൾ വരാൻ വൈകുന്നതെന്താണെന്നറിയാൻ വിളിച്ചതായിരുന്നു. കാർത്തിക എന്തൊക്കെയോ കള്ളം പറഞ്ഞ് പിടിച്ചു നിന്നു.
"മതി കിടന്നത്. ഇനീങ്ങനെ കിടന്നാലേ അമ്മ ഇങ്ങട്ട് വരും" എന്നും പറഞ്ഞ് കാർത്തിക എഴുന്നേറ്റു. പരത്തിയിട്ട മുടി കെട്ടിവെച്ചു.
"എന്നെ എടുക്ക് കണ്ണാ"
കാർത്തിക കൈ നീട്ടി. ഞാനവളെ കോരിയെടുത്തു. എൻ്റെ കഴുത്തിനു ചുറ്റും കൈ ചുറ്റി നെഞ്ചിലേക്ക് മുഖം ചേർത്ത് അവൾ ചേർന്നിരുന്നു.
"എന്തേപ്പോങ്ങനെ തോന്നാൻ"?
"ഉച്ചക്ക് മഴവിൽ മനോരമേല് ധീര കണ്ടു. അപ്പോ ആ ധീര ധീര പാട്ടിലെ പോലെ കെട്ടിപിടിച്ച് നെഞ്ചില് ചാരി ഇരിക്കാൻ തോന്നി. എത്രനേരന്നെങ്ങനെ എടുത്ത് നിക്കാൻ പറ്റും"?
"ഒരു ഫിഫ്റ്റീൻ... ട്വൻ്റി മിനിറ്റ്സ്. പിന്നേ... ആ സിനിമേല് വേറേം പാട്ടുണ്ട്"
"അയ്യടാ... അങ്ങനെപ്പോ വേണ്ട"
കാർത്തിക നിലത്തിറങ്ങി. ബാഗിനുള്ളിലെ ചെപ്പിലെ താലി മാല എടുത്ത് എൻ്റെ
💬 Comments
View all comments