0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Author : kkstories Read All Parts 620

കാലപ്പഴക്കം കൊണ്ട് ദുർബലമായ ഇരുമ്പ് കമ്പികളിൽ താങ്ങി നിർത്തിയ വലിയ അക്ഷരങ്ങൾ ആ പുരാതനമായ തറവാടിൻ്റെ ഭാരം പേറി. രാവിലെ എത്തിയ സ്ഥിതിക്ക് വർഗ്ഗീസ് ചേട്ടനെ ഒന്ന് കാണാം എന്ന വിചാരത്തോടെ ഞാൻ ആ ചെറിയ ചെമ്മൺ പാതയിലേക്ക് വണ്ടി തിരിച്ചു.

മഠത്ത് വീട്ടിൽ. ബത്തേരിയിലെ പഴയ ക്രിസ്ത്യൻ തറവാടാണ്. ഇന്നിവിടെ വർഗ്ഗീസ് ചേട്ടനും ഭാര്യ അന്നാമ്മ ചേടത്തിയും മാത്രമുണ്ട്. തറവാടിൻ്റെ അനന്തരാവകാശികൾ ലോകത്തിൻ്റെ പല കോണുകളിലേക്കുമായി ചേക്കേറിയതിൻ്റെ സ്വഭാവികമായ പരിണാമം. ജർമ്മനിയിലും അമേരിക്കയിലും ഓസ്ട്രേലിയയിലും ആയി പലരും സ്ഥിര താമസമുറപ്പിച്ചിരിക്കുന്നു. മറ്റു പലരും പൗരത്വത്തിനും സ്ഥിരതാമസത്തിനുമായി ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്തായാലും നാട്ടിലേക്ക് തിരിച്ച് വരാൻ താത്പര്യമുള്ള ആരുമില്ല.

ചെറിയ കുന്നിൻ്റെ പള്ള പറ്റി ഇരുവശത്തും പരന്നു കിടക്കുന്ന കാപ്പിച്ചെടികൾക്കിടയിലൂടെ ഗാട്ട് റോഡ് പോലെ നീണ്ടു പോയ പാത കുന്നിൻ്റെ മുകളിൽ മഠത്ത് വീട്ടിൽ തറവാടിൻ്റെ മുറ്റത്ത് അവസാനിച്ചു. കാപ്പി ചെടികളും കുരുമുളകും കുടംപുളി മരങ്ങളും കാച്ചിലും വളർന്ന് പടർന്ന പറമ്പിൻ്റെ ഒരറ്റത്ത് വലിയൊരു വീട്. പുറത്തെ പറമ്പിൽ ആറേഴ് തെങ്ങുകൾ വെട്ടിയിട്ടിട്ടുണ്ട്. നല്ല ഉയരമുള്ള തെങ്ങുകൾ മഴക്കാലത്ത് ഒരു ഭീഷണിയായിരുന്നു. അത് മുറിച്ചത് നന്നായി എന്ന് തോന്നി. വിശേഷിച്ചും ചെറിയ തെങ്ങുകൾ ഉള്ളപ്പോൾ. പഴയ ഒരു മഹീന്ദ്ര മേജർ മുറ്റത്തുണ്ട്. ഉണക്കാനിട്ട തേങ്ങ ഉമ്മറത്ത് തന്നെ കുന്നു കൂട്ടിയിട്ടിട്ടുണ്ട്. പുറത്തെ പറമ്പിൽ വല വിരിച്ച് ഉണക്കിയ കപ്പ ചാക്കിലാക്കുകയായിരുന്നു വർഗ്ഗീസ് ചേട്ടൻ.

"ആരാത്...കണ്ണനോ"

വർഗ്ഗീസ് ചേട്ടൻ ചാക്കവിടെതന്നെയിട്ട് മുറ്റത്തെത്തി. പൂമുഖത്തേക്കുള്ള പടിക്കെട്ടുകൾ കയറാൻ ഞാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ വർഗ്ഗീസ് ചേട്ടൻ എന്നെ താങ്ങിപ്പിടിച്ച് ഉമ്മറത്തേക്ക് കയറ്റി.

💬 Comments

View all comments