Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
രേണു പറഞ്ഞല്ലോ"
"ആര്? എലിസബത്തോ? അവളെന്നാ ഭാവിച്ചാന്നാർക്കറിയാം? അപ്പനേം അമ്മയേം ഒന്നും കാണണ്ടായിരിക്കും. അവിടെ ഒറ്റക്കാന്നാ ഇന്നാള് വിളിച്ചപ്പോ പറഞ്ഞത്. കല്യാണത്തിനൊന്നും താൽപര്യമില്ലാത്ത മട്ടാ. അനീറ്റക്കും സെബാസ്റ്റ്യനും അയർലണ്ടിലെ സിറ്റിസൺഷിപ്പ് കിട്ടി. ഇനി അവരും ഇങ്ങോട്ടുണ്ടാവില്ല"
"അത് അന്നാമ്മ ചേടത്തി കാണുമ്പോഴൊക്കെ കല്യാണത്തിന് നിർബന്ധിക്കുന്നോണ്ടാവും. രേണുവിനെ ഇടക്ക് വിളിക്കാറുണ്ട്"
മകളുടെ ഓർമ്മയിൽ വർഗ്ഗീസ് ചേട്ടൻ കസേരയിലിരുന്ന് എരിപിരി കൊണ്ടു.
"ഞങ്ങളല്ലാതെ പിന്നെ ആരാ അവളോട് ഇതൊക്കെ പറയാനുള്ളത്? എനിക്കാണേൽ രാത്രി കണ്ണു കാണാതായിട്ട് കുറച്ചായി. ഇവൾക്കും വയ്യ. ഇനി എത്ര കാലം എന്ന് വെച്ചാ. അവസാന കാലത്ത് മക്കളാരും അടുത്ത് ഇല്ലാതെ പോയി. ഞാനെന്നാ കൃഷി ഓഫീസിലൊന്ന് പോയി നോക്കട്ടെ. ജയകൃഷ്ണനെ കാണണം"
വർഗ്ഗീസ് ചേട്ടൻ എഴുന്നേറ്റു. മുറ്റത്ത് ഒരു മൂലയിൽ നിർത്തിയിട്ട പുരാവസ്തുവിനേക്കാളും പഴക്കം തോന്നിക്കുന്ന ഒരു ആക്ടീവ ചവിട്ടി സ്റ്റാർട്ടാക്കി പുറത്തേക്ക് ഓടിച്ച് പോയി.
"നിങ്ങളും പോയേപ്പിന്നെ ഇങ്ങോട്ടൊന്നും വരാറില്ലല്ലോ"
"അത് ചേടത്തീ... രേണു... ഇവിടെ വന്നാല് അച്ഛച്ഛനേം അച്ഛനേം ഒക്കെ ഓർമ്മ വരൂന്ന്... അതാ വരാത്തെ"
എലിസബത്ത് ഇളയ പുത്രിയാണ്. രേണുവിൻ്റെ കൂട്ടുകാരി. ഒരാള് കൂടിയുണ്ട്. മേലെ തൊടിയിലെ നിർമ്മല ചേച്ചിയുടെ മകൾ രോഹിണി. ഡിഗ്രി വരെ അവർ മൂന്ന് പേരും ഒരുമിച്ചായിരുന്നു. രോഹിണി ചേച്ചി പോസ്റ്റ് ഗ്രാജ്വേഷന് സെയ്ൻ്റ് സ്റ്റീഫനിലേക്ക് പോയി. എം കോം കഴിഞ്ഞ് സി എ ചെയ്തു. കുറേക്കാലം ഡൽഹിയായിരുന്നു തട്ടകം. ഞങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടൻ്റ് ഇപ്പോൾ ചേച്ചിയാണ്. ബാലുശ്ശേരിക്കാരൻ ഒരു നേവൽ ഓഫീസറെയാണ് രോഹിണി ചേച്ചി കല്യാണം കഴിച്ചത്. ഇപ്പോൾ മാങ്കാവിലാണ് താമസം. കൂട്ടുകാരികളിൽ രോഹിണി ചേച്ചി
💬 Comments
View all comments