0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Author : kkstories Read All Parts 625

മാത്രമാണ് ഭർത്താവും രണ്ട് കുട്ടികളുമായി നല്ല ഒരു കുടുംബ ജീവിതം നയിക്കുന്നത്. രേണു തനിച്ചാണ്. എലിസബത്തും. ദക്ഷിണ ധ്രുവത്തിൽ റിസേർച്ച് ചെയ്യുകയാണ് എലിസബത്ത്. വർഷത്തിൽ മൂന്ന് മാസം ദക്ഷിണ ധ്രുവത്തിലായിരിക്കും. മൂന്ന് മാസം കൊണ്ട് അൻ്റാർട്ടിക്കയിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഓസ്ട്രേലിയയിലെ ലാബിൽ വെച്ചാണ് വിശകലനം ചെയ്യുന്നത്. ഇന്ത്യയിൽ സൗകര്യം ഇല്ലാത്തതു കൊണ്ടാണ് എന്ന കാരണം മുഖവിലക്കെടുക്കാൻ പറ്റുന്ന ഒന്നല്ല. ഇന്ത്യയല്ല ഓസ്ട്രേലിയ എന്നെനിക്കറിയാം. എന്നാലും. ഒരു പക്ഷേ തറവാട്ട് മഹിമയും പാരമ്പര്യവും പൊക്കി പിടിച്ചു കൊണ്ട് നടക്കുന്ന മാമൂൽ വാദികളായ അറുപഴഞ്ചൻ മാതാപിതാക്കളുടെ അനാവശ്യമായ കൈ കടത്തലുകളില്ലാത്ത ജീവിതം നയിക്കാൻ നല്ലത് ഓസ്ട്രേലിയയാണ് എന്ന തിരിച്ചറിവായിരിക്കാം രണ്ട് വർഷത്തെ റിസേർച്ചിനു പോയ എലിസബത്തിനെ അതു കഴിഞ്ഞിട്ടും മറ്റു പല റിസേർച്ചുകളുമായി അവിടെ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നത്.

എലിസബത്ത് രേണുവിനെ മിക്കപ്പോഴും വിളിക്കാറുണ്ട്. ലെസ്ബിയനാണ് എന്നാണ് ഞാനറിഞ്ഞത്. രേണു പറഞ്ഞുള്ള അറിവാണ്. വർഗ്ഗീസ് ചേട്ടൻ പ്രേമത്തിനൊന്നും എതിര് നിൽക്കുന്ന ആളല്ല. എന്നാലും ആ ഹൃദയത്തിന് ലെസ്ബിയൻ റിലേഷൻഷിപ്പ് ഉൾക്കൊള്ളാൻ മാത്രമുള്ള വിശാലതയുണ്ടെന്ന് ഞാൻ കരുതുന്നില്ല. അമ്മയായത് കൊണ്ട് അന്നാമ്മ ചേടത്തിക്കൊരു പക്ഷേ ഉണ്ടാകാം.

അന്നാമ്മ ചേടത്തി സംസാരിച്ചു കൊണ്ടേയിരുന്നു. മകളെ കുറിച്ചുള്ള പതം പറച്ചിലാണ്. ഞാനെല്ലാം കേട്ടിരുന്നു. അന്നാമ്മ ചേടത്തിയുടെ സങ്കടം മഴയായി പെയ്തിറങ്ങി. സ്പോഞ്ച് പോലെ ഞാനെല്ലാം ഉള്ളിലൊതുക്കി. രേണു.... സ്പോഞ്ചിന് ഒരു പരിധിയിൽ കൂടുതൽ ഉള്ളിലൊതുക്കാൻ കഴിയില്ലെങ്കിലും ഭാഗ്യത്തിന് കുതിർന്ന സ്പോഞ്ച് പിഴിഞ്ഞ് വെള്ളം കളഞ്ഞ് ഉണക്കിയെടുക്കാൻ രേണുവിന് അറിയാം. സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച് സ്പോഞ്ചാവാനും താമരയിലയാവാനും എനിക്കുമറിയാം.

രാവിലെ വന്ന് വർഗ്ഗീസ് ചേട്ടനെയും

💬 Comments

View all comments