Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
നിന്നു.
"ന്നാലും ഇങ്ങള് നല്ല കൂട്ടേന്നില്ലേ? എന്തേണ്ടായേ"?
"അങ്ങനെ പറയാൻ മാത്രം ഒന്നൂല്ല. പ്ലസ്ടു കഴിഞ്ഞു. അവളിങ്ങോട്ട് പോന്നു. ബന്ധൊന്നൂല്ലാതെ ആയി. ഇടക്ക് ഒന്നോ രണ്ടോ പ്രാവശ്യം കണ്ടൂന്നൊഴിച്ചാൽ ഇപ്പോ രണ്ട് കൊല്ലായില്ലേ ശരിക്കും കണ്ടിട്ടും മിണ്ടീട്ടും ഒക്കെ. അതാ"
താഴെ നിന്നുള്ള ശബ്ദം കേട്ടിട്ടാവണം ആയിഷ പടികളിറങ്ങി വന്നു. ഗർഭിണിയാണ്. കിടക്കുകയായിരുന്നു എന്ന് തോന്നി. ഉമ്മയെ അവിടെ എങ്ങും കണ്ടില്ല. അവൾ നാരങ്ങ പിഴിഞ്ഞൊഴിച്ച് പെട്ടെന്ന് ഒരു വെള്ളമുണ്ടാക്കി.
"ഉമ്മച്ചി താത്താൻ്റോടെയാ. വൈന്നാരം വരും"
ആയിഷ ഉമ്മയെ കാണാത്തതിൻ്റെ കാരണം വിശദീകരിച്ചു. വന്ന വഴിയേ അജ്മൽ അടുക്കളയിലേക്ക് പോയി. എന്താണ് കറിയെന്ന് നോക്കാനാകും. കാര്യമെന്തായാലും അതിഥിയെ വേണ്ട വിധം സൽക്കരിക്കാതിരിക്കുന്നത് ഒരു കുറവ് തന്നെയാണ്. അൽപ സമയത്തിനകം മുറിയിൽ ചെന്ന് ഒരു കൈലി മുണ്ടും വാരി ചുറ്റി വന്ന് എനിക്കെതിരെയുള്ള കസേരയിൽ ഇരിപ്പുറപ്പിച്ചു.
മൂന്ന് വീട് താഴെയാണ് അജ്മലിൻ്റെ താത്തയുടെ വീട്. അവളെ ഇങ്ങോട്ടാണ് കല്യാണം കഴിച്ചത്. താത്ത വഴി അറിഞ്ഞാണ് ഈ സ്ഥലം അജ്മൽ വാങ്ങിയത്. കേസും കൂട്ടവുമായി ബത്തേരിയിൽ നിന്നൊന്ന് മാറാനൊരു വഴി നോക്കിയിരിക്കുമ്പോഴാണ് ഈ സ്ഥലം അജ്മലിൻ്റെ കയ്യിൽ പെട്ടത്.
"ശ്ശേ. പ്രെഗ്നൻ്റാന്ന് അറിഞ്ഞില്ല. കഷ്ടായി. നീ പറഞ്ഞില്ലല്ലോ. സാരല്ല. ഞാനേ രേണൂനേം കൊണ്ട് ഒരു ദിവസം വരണ്ട്"
"ഇയ്യ്... രേണൂനേം കൊണ്ട്... ഇപ്പോ തന്നെ പിടിച്ച പിടിയാലെ കൊണ്ടൊന്നോണ്ട് വന്നു. ഓൾക്കൊന്നും കൊണ്ടന്നില്ലേലും ഒരു കൊഴൊപ്പോല്ല. വന്ന് കണ്ടല്ലോ. അത് മതി"
"ന്നാ ഇഞ്ഞി ചോറ് കഴിച്ചിട്ട് വർത്താനം പറയാം. കഴിക്കാൻ വരീ. കണ്ണാ കൂട്ടാനൊന്നും ഇല്ലാട്ടോ. അന്നേം കൊണ്ട് വരണത് ഓര് പറഞ്ഞീല്ല"
ആയിഷ ചോറ് വിളമ്പി കഴിക്കാൻ വിളിച്ചു.
"എന്താടാ? പോത്തും കാല് മേശപ്പൊറത്തില്ലാഞ്ഞിട്ടാ? എനിക്ക് അല്ലേലും പുഴ മീനാ ഇഷ്ടം"
ആദ്യമായി ഞാൻ വീട്ടിൽ വന്നപ്പോൾ കാര്യമായ വിഭവങ്ങളൊന്നും ഇല്ലാത്തതിലുള്ള അജ്മലിൻ്റെ മുഖത്തെ മ്ലാനത മാറ്റാൻ ഞാൻ എൻ്റെ ഇഷ്ടം പറഞ്ഞു. കാരാപ്പുഴയിൽ നല്ല പുഴ മീൻ കിട്ടും. അതെൻ്റെ ഒരു ഇഷ്ട വിഭവമാണ്.
പയറുപ്പേരിയും മാങ്ങ ഇട്ട് വെച്ച മീൻ കറിയും പപ്പടവും ചാമ്പക്ക അച്ചാറും
💬 Comments
View all comments