0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Author : kkstories Read All Parts 627

കാതലിൽ കൊത്തിയെടുത്ത ഒരു കുടുംബ ചിത്രം. അജ്മൽ ആ പലകകൾ വണ്ടിയിൽ എടുത്തു വെക്കാൻ സഹായിച്ചു.

"ഫാമിലി ഫോട്ടോ ഒക്കെ ആവുമ്പോ സാധാരണ പെയിൻ്റിങ്ങാ പതിവ്. ഇത് അയാളിങ്ങനെ പറഞ്ഞോണ്ടാ"

"എന്തായാലും സംഭവം വറൈറ്റി ആയീണ്ട്"

കൂടുതലൊന്നിനും സമയമില്ല. വൈദ്യരെ കാണണം. ഈ ശിൽപ്പം ഞാൻ തന്നെ പറ്റിയ ഒരിടത്ത് ഫ്രെയിം ചെയ്യേണ്ടി വരും. അപ്പോൾ അതും കഴിഞ്ഞിട്ട് വേണം രേണുവിൻ്റെ കാർ എടുക്കാൻ. മടങ്ങാൻ ഞാൻ തിടുക്കം കൂട്ടുന്നത് കണ്ടിട്ടും അജ്മലിന് യാതൊരു ഭാവവ്യത്യാസവുമില്ല.

"മീനങ്ങാടീക്കൂടെല്ലേ പോണതും വരണതും ? ഇന്നിട്ടിന്ന് വരെ ഇയ്യ് പെരേല് കേറീട്ട്ണ്ടോ"?

"അത് രാത്രി ആവുമ്പോ... "

"ഇപ്പോ പകലല്ലേ? ഇന്നിയ്യവടെ കേറീട്ട് പോയാ മതി"

എൻ്റെ കാലിലെ കെട്ട് കണ്ട് അജ്മൽ ഡ്രൈവർ സീറ്റിലേക്ക് കയറി ഇരുന്നു. താഴെ മൂന്ന് പെഡലുകൾ. അജ്മൽ എൻ്റെ മുഖത്തേക്ക് നോക്കി.

"ഈ സാധനം ഓട്ടോമാറ്റിക് ഇല്ലേ"?

"അതൊരു സുഖം പോരാന്ന് തോന്നി. ഓഫ് റോഡിന് നല്ലത് മാനുവലല്ലേ"?

"കാല് കണ്ടപ്പോ കരുതി ഓട്ടോമാറ്റിക്കാന്ന്"

"അതിപ്പോ അച്ഛച്ഛൻ്റെ ജീപ്പില് ഒരു കൈയ്യോണ്ട് സ്റ്റിയറിങ് തിരിച്ച് ഗിയറ് മാറ്റി ഓടിച്ച് പഠിച്ചതാ. അപ്പോ ഈ പെഡല് ചവിട്ടി താഴ്ത്താൻ ഒരു കാല് പോരേ"?

"മറ്റേ കയ്യിനെന്തേ"?

"ഒന്നൂല്ല. വെറുതെ ഇങ്ങനെ സീറ്റിൻ്റെ മോളില് വെച്ച് രാജകീയമായി ഇരിക്കാലോ"

അജ്മൽ വണ്ടി സ്റ്റാർട്ടാക്കി. ഞാൻ വാതിൽ പൂട്ടി പലകകൾ എല്ലാം ഭദ്രമായി കെട്ടി വെച്ചിട്ടുണ്ടെന്ന് ഒന്നു കൂടി ഉറപ്പു വരുത്തി സെക്കൻ്റ് റോ സീറ്റിലേക്ക് കയറി കാൽ നീട്ടി വെച്ച് കിടന്നു.

"ഇരിക്കാനും കൂടെ വയ്യ.

💬 Comments

View all comments