0%

Chapter Title : മന്നാടിയാർ കോട്ട 10 - അമൃതവർഷം 🦚

Author : രാമ വർമ്മ Read All Parts 291.3K

ഒഴുകുന്നു. കാലിനടിയിൽ നനഞ്ഞ മണ്ണ്. വെള്ളം ഒഴുകുന്ന ശബ്ദം മാത്രം... അല്ലാതെ ഒരു ജീവിയുമില്ല... കാറ്റുപോലുമില്ല...

പുഴയുടെ ഒരു വശത്ത് വലിയൊരു ആൽമരം. ആകാശം മറച്ച് പടർന്ന് പന്തലിച്ച കൊമ്പുകൾ. താഴെ വലിയൊരു ആൽത്തറ. തറയിൽ ചുവന്ന പൊട്ടും ചന്ദനവും... കരിഞ്ഞ പൂക്കളും... വിളക്കുകൾ കത്തുന്നുണ്ട്.

ആൽത്തറയുടെ തൊട്ടുമുന്നിലായി ചെറിയൊരു കാവ്. കാവിനുള്ളിൽ കൂരിരുട്ട്. ഉള്ളിലേക്ക് നോക്കിയാൽ ഒന്നും കാണില്ല...

ഞാൻ പുഴയുടെ കരയിലേക്ക് നോക്കുമ്പോൾ... അച്ഛൻ അവിടെ നിൽക്കുന്നു. അച്ഛന്റെ കയ്യിൽ നിന്നും എന്തോ വാങ്ങി ഒരു പെണ്ണ് കാവിലേക്ക് നടക്കുന്നു. നീണ്ട മുടി...

ഞാൻ ഇതെല്ലാം നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അച്ഛൻ എന്റെ നേരെ തിരിഞ്ഞു. അച്ഛന്റെ കണ്ണുകളിൽ വല്ലാത്തൊരു നോട്ടം...

ആ നോട്ടം തട്ടിയ നിമിഷം - പെട്ടെന്ന് വിളക്ക് കെട്ടുപോയി. അണഞ്ഞ തിരിയിൽ നിന്നും നേർത്ത പുക മാത്രം ഉയർന്നു. അതോടെ സൂര്യന്റെ അവസാന വെളിച്ചവും ഇല്ലാതായത് പോലെ. ചുറ്റും ആകെ കനത്ത ഇരുട്ട്.

ആ പെണ്ണിന്റെ മുഖം കാണാൻ ഞാൻ ശ്രമിച്ചു... പക്ഷെ കാണാൻ കഴിഞ്ഞില്ല. അവൾ കാവിന്റെ ഇരുളിലേക്ക് നടന്നു മറഞ്ഞുപോയി.

അപ്പോൾ കാവിൽ നിന്നും പെട്ടെന്ന് ഒരു ശബ്ദം... ആരോ ഉള്ളിൽ നിന്ന് വിളിച്ചത് പോലെ... അതോ കരഞ്ഞത് പോലെ...

ഞാൻ വീണ്ടും അങ്ങോട്ട് നോക്കി... പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല. ആൽമരം മാത്രം... ആൽത്തറ മാത്രം... കാവിന്റെ ഇരുട്ട് മാത്രം... അച്ഛനും ഇല്ല... ആ പെണ്ണും ഇല്ല... ഞാൻ മാത്രം ഒറ്റയ്ക്ക്. വെള്ളത്തിന്റെ ശബ്ദം പെട്ടെന്ന് നിലച്ചത് പോലെ...

ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.

💬 Comments

View all comments