0%

Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]

Author : രാമ വർമ്മ Read All Parts 135.1K

എറുമാടത്തിൽ നിന്ന് എഴുന്നേറ്റ് ഞാൻ വീട്ടിലേക്കു നടന്നു...

ഞാൻ അടുക്കള വാതിൽ വഴി അകത്തു കയറി. നോക്കിയപ്പോൾ സമയം ഉച്ചയ്ക്ക് രണ്ടു കഴിഞ്ഞിരുന്നു.

അവിടെ ആരെയും കണ്ടില്ല. നല്ല വിശപ്പും ഉണ്ടായിരുന്നു...

ഞാൻ കുടത്തിൽ നിന്ന് കുറച്ചു വെള്ളമെടുത്ത് കുടിച്ചിട്ട് മുകളിലെ മുറിയിൽ പോയി കിടന്നു.

കുറച്ചുനേരം കിടന്നിട്ടും വിശപ്പ് സഹിക്കാൻ പറ്റുന്നില്ല... വീണ്ടും താഴെ പോയി നോക്കി, ഉമ്മറത്തും അടുക്കളയിലും ആരുമില്ല.

താഴെയുള്ള മുറികളിൽ പോയി നോക്കാൻ ചെറിയൊരു പേടി.

പക്ഷേ വിശപ്പ് കാരണം ആരെങ്കിലും ഉണ്ടോ എന്ന് നോക്കാമെന്നു വിചാരിച്ചു മുന്നോട്ടു നടന്നു. ഒരു മുറിയിൽ ആളുണ്ടെന്ന് തോന്നുന്നു, കതക് ചാരിയിട്ടേയുള്ളൂ.

കതകിന്റെ വിടവിലൂടെ ഉള്ളിലേക്ക് നോക്കി... പുറത്തു കാണുന്ന കാൽ കണ്ടിട്ട് വലിയമ്മയാണെന്ന് തോന്നി.

പിന്നെ അവിടെ നിന്നില്ല, അടുത്ത മുറിയുടെ ഭാഗത്തേക്ക് പോയി.

ആ മുറി തുറന്നാണ് കിടന്നിരുന്നത്. അതിൽ അച്ഛന്റെ വസ്ത്രങ്ങൾ കിടപ്പുണ്ടായിരുന്നു. അപ്പോൾ അത് അച്ഛന്റെ മുറിയാണെന്ന് മനസ്സിലായി.

ഞാൻ പതിയെ മുറിയിൽ കയറി നോക്കി... അച്ഛനില്ല.

ഞാൻ ചുറ്റും കണ്ണോടിച്ചു. പെട്ടെന്നാണ് ആ മുറിയിലുള്ള ഒരു ചിത്രത്തിലേക്ക് എന്റെ കണ്ണുടക്കിയത്.

ഇത് ഞാൻ തന്നെയല്ലേ...?

അതെ, എന്റെ ചെറുപ്പകാലത്തെ രൂപം പോലെ തന്നെയുണ്ട്! ഞാൻ കുറച്ചുനേരം ആ ചിത്രത്തിലേക്ക് തന്നെ നോക്കിനിന്നു.

വീണ്ടും ചുറ്റും നോക്കി. അമ്മയുടേതായി അവിടെ ഒന്നുമില്ലായിരുന്നു... എനിക്കുള്ളിൽ വലിയൊരു വിഷമം തോന്നി.

അമ്മയുടേത് മാത്രമല്ല, ഇവിടെയുള്ള മറ്റ് രണ്ടു അമ്മമാരുടെ ചിത്രങ്ങളോ സാധനങ്ങളോ പോലും ആ മുറിയിലില്ല!

ഞാൻ അതിനെക്കുറിച്ച് ആലോചിച്ചു നിൽക്കവേ പെട്ടെന്ന് പേടിയായി പുറത്തേക്കിറങ്ങി.

ഇനി ചെറിയമ്മയും ഉറങ്ങുകയായിരിക്കും... വിശപ്പിന്

💬 Comments

View all comments