0%

Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]

Author : രാമ വർമ്മ Read All Parts 165.9K

ചിരി ചിരിച്ചു. എന്നിട്ട് പറഞ്ഞു: "എനിക്ക് കുട്ടിയോട് ഒരു ദേഷ്യവുമില്ല, ഇഷ്ടം മാത്രമേയുള്ളൂ. പക്ഷേ ഏടത്തി എന്തെങ്കിലും പറയും, അതാ ഞാൻ ഒരകലം പാലിച്ചത്. എന്നാലും ഞാൻ പറ്റുന്നതുപോലെ കുട്ടിയെ സഹായിച്ചിട്ടേയുള്ളൂ..."

ഞാൻ ചിരിയോടെ മൂളി.

ഞാൻ ചോദിച്ചു: "അപ്പോൾ വലിയമ്മ വന്നാൽ ഞാൻ വീണ്ടും പുറത്താകുമോ...?"

ഞങ്ങൾ രണ്ടാളുടെയും മുഖത്ത് വിഷമം പടർന്നു.

ചെറിയമ്മ പറഞ്ഞു: "നാലു ദിവസമുണ്ടല്ലോ, നമുക്ക് എന്തെങ്കിലും വഴി നോക്കാം. എന്റെ കുട്ടി അത് ഓർത്ത് ഇപ്പോൾ വിഷമിക്കേണ്ട..."

ഞാൻ മൂളി.

ഞങ്ങൾ കഴിപ്പ് കഴിഞ്ഞ് എഴുന്നേറ്റു. ഞാൻ പുറത്തിരുന്ന് ആലോചിച്ചു. മനസ്സിന് എന്തൊരു സമാധാനം! ചെറിയമ്മ എത്ര പാവമാണ്...

സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ്.

കാണാനും ഒരു അപ്സരസ്സിനെപ്പോലെയുണ്ട്...

അപ്പോൾ ചെറിയമ്മ വന്ന് ചോദിച്ചു: "കുട്ടിക്ക് ഒന്നു മയങ്ങിക്കൂടായിരുന്നോ...?"

ഞാൻ പറഞ്ഞു: "ചെറിയമ്മ കിടക്കാൻ പോവുകയാണെങ്കിൽ ഞാനും പോകാം, അല്ലെങ്കില് ചെറിയമ്മയുടെ കൂടെ ഇരിക്കാം."

ചെറിയമ്മ ചിരിച്ചിട്ട് പറഞ്ഞു: "ഏടത്തിയില്ലാത്തതുകൊണ്ട് ഒരുപാട് പണിയുണ്ടായിരുന്നു. കുറച്ചുനേരം ഒന്നു നടുവ് നിവർത്തട്ടെ..."

അങ്ങനെ ഞങ്ങൾ മുകളിലേക്ക് പോയി. "ചെറിയമ്മ പോയി ഉറങ്ങിക്കോ, എഴുന്നേൽക്കുമ്പോൾ വിളിക്കാം" എന്ന് പറഞ്ഞ് ചെറിയമ്മ മുറിയിൽ കയറി. ഞാനും മുറിയിൽ വന്നു കിടന്നു, പെട്ടെന്ന് ഉറങ്ങിപ്പോയി...

നാലുമണിയായപ്പോൾ ചെറിയമ്മ വന്ന് വിളിച്ചിട്ട് താഴേക്ക് പോയി.

ഞാൻ താഴെ ചെല്ലുമ്പോൾ ചെറിയമ്മ വിളക്കിലിടാനുള്ള തിരി തെറുക്കുകയാണ്.

ഞാൻ ചെറിയമ്മയെ കുറച്ചുനേരം നോക്കിനിന്നു. എന്നെ കണ്ട ചെറിയമ്മ അങ്ങോട്ട് പോന്നോളാൻ പറഞ്ഞു. ഞാനും ചെറിയമ്മയുടെ കൂടെ ഇരുന്നു.

ചെറിയമ്മ കുറച്ചു പഞ്ഞിയെടുത്ത് തുടയിൽവെച്ച് താഴോട്ട് ഉരുട്ടുന്നു, അപ്പോൾ അതിൽനിന്ന് തിരി

💬 Comments

View all comments