0%

Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]

Author : രാമ വർമ്മ Read All Parts 160.6K

ചെറിയമ്മ പറഞ്ഞു: "ഏടത്തിക്ക് തീണ്ടലായി, അതാ അവിടെ ഇരിക്കുന്നത്."

"തീണ്ടലോ... അതെന്താ...?" ഞാൻ ചോദിച്ചു.

ചെറിയമ്മ ഒന്നാലോചിച്ചിട്ട് പറഞ്ഞു: "നിന്റെ വലിയമ്മ പുറത്തായിരിക്കുകയാണ്, അതാ അവിടെ."

ഞാൻ തലയാട്ടി. 'ഇവിടെ അങ്ങനെയൊക്കെ ഉണ്ടോ? അവിടെ അമ്മ പുറത്താകുമ്പോൾ വീട്ടിലെ വേറൊരു മുറിയിലിരിക്കും, മൂന്നു ദിവസം എന്നെ തൊടില്ല...' ഞാൻ മനസ്സിലോർത്തു.

ചെറിയമ്മ പറഞ്ഞു: "ഇവിടെ നാലു ദിവസം അവിടെ കഴിയണം. പുറത്തിറങ്ങാൻ പറ്റില്ല. കുളിയും നനയും എല്ലാം അവിടെത്തന്നെ."

"ശോ... എങ്ങനെ ഒറ്റയ്ക്ക് അവിടെ കഴിയും!"

ചെറിയമ്മ പറഞ്ഞു: "ഏടത്തി അവിടെ ഇരിക്കുമ്പോൾ ഞാൻ പുറത്തു ഒരു വശത്തുപോയി ഇരുന്ന് മിണ്ടും.

ഞാൻ അവിടെ ഇരിക്കുമ്പോൾ ഏടത്തി വല്ലപ്പോഴും വന്നാലായി..." അതും പറഞ്ഞ് ചെറിയമ്മയുടെ മുഖമൊന്ന് വാടി.

ഞാൻ പെട്ടെന്ന് പറഞ്ഞു: "അവിടെ വലിയമ്മയാണെന്ന് പറഞ്ഞപ്പോൾ അവർക്ക് വട്ടായി പൂട്ടിയിട്ടിരിക്കുകയാണെന്ന് കരുതി!" ചെറിയമ്മ ചിരിച്ചു.

"എന്നാൽ നമുക്കും കഴിക്കാം" എന്ന് പറഞ്ഞ് ചെറിയമ്മ എന്നെക്കൂട്ടി നടന്നു.

എന്നോട് കൈകഴുകിയിരിക്കാൻ പറഞ്ഞു. ചെറിയമ്മ കഴിക്കാനുള്ളത് പാത്രത്തിൽ കൊണ്ടുവന്നു തന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കാൻ തുടങ്ങി.

ഞാൻ ചോദിച്ചു: "അച്ഛൻ എന്നും കഴിക്കാൻ വരില്ലേ...?"

ചെറിയമ്മ പറഞ്ഞു: "ഇല്ല. പണിക്കാർക്ക് അവിടെ ഊട്ടുപുരയിലാണ് എന്നും ഭക്ഷണം. അപ്പോൾ അദ്ദേഹവും അവിടെനിന്നു കഴിക്കും. ഉച്ചയ്ക്ക് മയങ്ങണമെന്ന് തോന്നുന്ന ദിവസം ഇവിടെവന്ന് കഴിക്കും."

ഞാൻ മൂളി. ചെറിയമ്മ തുടർന്നു: "കുട്ടിക്ക് ഉച്ചയ്ക്ക് ഇങ്ങു വന്നുകൂടെ എന്നും? എന്തിനാ വിശന്നിരിക്കുന്നത്...?"

ഞാൻ പറഞ്ഞു: "എനിക്ക് അങ്ങനെ കേറിവരാനുള്ള ഒരു സ്വാതന്ത്ര്യമുള്ളതായി തോന്നിയില്ല. ഇന്ന് ചെറിയമ്മ എന്നെ വിളിച്ചതും മിണ്ടുന്നതും വലിയമ്മ ഇല്ലാത്തതുകൊണ്ടല്ലേ...?"

ചെറിയമ്മ ചമ്മിയൊരു

💬 Comments

View all comments