0%

Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]

Author : രാമ വർമ്മ Read All Parts 156.9K

കഴിക്കാൻ വന്നൂടെ? എന്നും ഇങ്ങനെ മാമ്പഴം മാത്രം തിന്നാൽ പിന്നെ ഇവിടുത്തെ കിളികൾക്കും അണ്ണാന്മാർക്കും കഴിക്കാൻ എന്താ കിട്ടുക...?"

ചെറിയമ്മ അതും പറഞ്ഞ് എന്നെ നോക്കി മനോഹരമായി ചിരിച്ചു...

ആദ്യമായാണ് ചെറിയമ്മ എന്നെ നോക്കി ഇങ്ങനെ ചിരിക്കുന്നത്!

ഞാൻ ചെറിയമ്മയ്ക്കൊപ്പം വീട്ടിലേക്ക് തിരിച്ചുനടന്നു.

നേരെ അടുക്കളയിൽ കയറി. നോക്കിയപ്പോൾ അവിടെ വലിയമ്മയില്ല. അപ്പോൾ ചെറിയമ്മ ഒരു പാത്രത്തിൽ ചോറും കറിയുമായി വരുന്നു.

ഞാൻ ചോദിച്ചു: "ഇത് എങ്ങോട്ടാ...?"

ചെറിയമ്മ പറഞ്ഞു: "ഇവിടെ ഉച്ചയ്ക്ക് നമ്മൾ കഴിക്കുന്നതിന് മുൻപ് ഒരു ഭൂതത്തിനെ ഊട്ടുന്നത് കുട്ടി കണ്ടിട്ടില്ലേ...?"

"ഇല്ലല്ലോ..." ഞാൻ പറഞ്ഞു.

"എന്നാൽ കൂടെ വന്നോളൂ..." ചെറിയമ്മ പറഞ്ഞു.

ഞാൻ പുറകെ നടന്നു. ചെറിയമ്മ വൈക്കോൽപ്പുരയുടെ അടുത്തുള്ള ഒരു ഒഴിഞ്ഞ പത്തായപ്പുരയുടെ അടുത്തേക്ക് പോകുകയാണ്.

അത് കണ്ടപ്പോൾ എനിക്കും സംശയമായി. ചെറിയമ്മ പറഞ്ഞത് ശരിയാണോ? ഞാൻ പേടിയോടെ പുറകെ ചെന്നു. ഇതുവരെ ഇതിൽ ആരും ഉള്ളതായി ഞാൻ കണ്ടിട്ടില്ലല്ലോ, അപ്പോൾ ചെറിയമ്മ പറഞ്ഞതിൽ എന്തോ കാര്യമില്ലേ എന്ന് ഞാൻ ചിന്തിച്ചു.

ചെറിയമ്മ അവിടെ ജനലിന് താഴെയുള്ള ചെറിയൊരു തുളയിലൂടെ ആ പാത്രം വെച്ചുകൊടുത്തു. എന്നിട്ട് ജനലിൽ ഒന്നു മുട്ടി.

പെട്ടെന്ന് ആ പാത്രം അകത്തേക്ക് പോയി!

ഞാൻ പേടിച്ച് "ചെറിയമ്മേ..." എന്ന് വിളിച്ചു. ചെറിയമ്മ എന്നോട് മിണ്ടരുതെന്ന് കൈകാട്ടി കാണിച്ചു.

എന്നെയും കൂട്ടി ചെറിയമ്മ വീട്ടിലേക്ക് വന്നു. പേടിച്ചിരിക്കുന്ന എന്റെ മുഖം കണ്ട് ചെറിയമ്മ പൊട്ടിചിരിച്ചു. ഞാൻ എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ ചെറിയമ്മയെ നോക്കി.

"എന്റെ ഉണ്ണ്യേ... അതിൽ ഏടത്തി മാത്രമേയുള്ളൂ!"

ഞാൻ ചോദിച്ചു: "വലിയമ്മ എന്തിനാ അവിടെ പോയത്...?"

💬 Comments

View all comments