0%

Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]

Author : രാമ വർമ്മ Read All Parts 148.9K

എന്നോട് ആരും മിണ്ടാത്തതുകൊണ്ട് ഞാൻ ആരെയും ശല്യപ്പെടുത്തണ്ട എന്ന് കരുതി മാറിനിന്നതാ..."

ഞാൻ തുടർന്നു: "പിന്നെ... ഞാൻ വന്നിട്ട് ഇത്രയും നാളായിട്ടും എന്റെ പേര് ഉണ്ണിയെന്നല്ല, കണ്ണൻ എന്നാണെന്ന് എല്ലാവരും വിളിക്കുന്നത് കേട്ടിട്ടും ചെറിയമ്മയ്ക്ക് അറിയില്ലേ...?"

അത് കേട്ടതും ചെറിയമ്മയുടെ മുഖം വാടി... "എനിക്ക് അങ്ങനെ വിളിക്കാൻ ആരുമില്ല കുട്ട്യേ... മനസ്സിൽ എവിടെയോ അങ്ങനെ ഒരു വിളി കിടന്നിരുന്നത് കുട്ടിയെ കണ്ടപ്പോൾ അറിയാതെ പുറത്തുവന്നതാ..."

അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു! പെട്ടെന്ന് ചെറിയമ്മ തിരിഞ്ഞുനിന്ന് കണ്ണുകൾ തുടച്ചു.

ഞാൻ പെട്ടെന്ന് നടന്ന് ചെറിയമ്മയുടെ അടുത്തെത്തി പറഞ്ഞു: "ചെറിയമ്മ എന്നെ എന്തുവേണമെങ്കിലും വിളിച്ചോ... ഞാൻ ചുമ്മാ പറഞ്ഞതാ..."

ചെറിയമ്മ എന്നെ നോക്കി ചിരിച്ചു... എന്റെ നിറുകയിലൊന്ന് തലോടി.

ഞാൻ ചോദിച്ചു: "ചെറിയമ്മ എന്താ ഇങ്ങോട്ട് വന്നത്...?"

"ഉണ്ണി എന്താ ഉച്ചയ്ക്ക് കഴിക്കാൻ വരാത്തത്? ഞാൻ കഴിക്കാൻ വിളിക്കാൻ വന്നതാ..."

ഞാൻ മുഖം കുനിച്ചു നിന്നു. ചെറിയമ്മ തുടർന്നു: "എന്താ കുട്ട്യേ...?"

ഞാൻ പറഞ്ഞു: "ഞാൻ വന്നത് ഇവിടെ ആർക്കും ഇഷ്ടമല്ലെന്ന് എനിക്കറിയാം... അപ്പോൾ ഞാൻ കാരണം ഒരു പ്രശ്നവും ഉണ്ടാകണ്ട എന്ന് കരുതി..."

"എന്താ ഇത് കഥ!" ചെറിയമ്മ പറഞ്ഞു: "കുട്ട്യേ... ഇത് നിന്റെ കൂടെ വീടല്ലേ? പിന്നെന്താ അങ്ങനെ ചിന്തിക്കുന്നത്...?"

ഞാൻ പറഞ്ഞു: "എന്നോട് ആകെ കുറച്ചെങ്കിലും കരുണ കാണിച്ചിട്ടുള്ളത് ചെറിയമ്മ മാത്രമാണ്... വലിയമ്മയ്ക്ക് എന്നെ കണ്ണിനു മുന്നിൽ കാണുന്നത് തന്നെ ദേഷ്യമാണ്."

"എന്റെ കുട്ട്യേ... അത് അവരുടെ സ്വഭാവമാണ്! കുട്ടി അത് കാര്യമാക്കേണ്ട."

ചെറിയമ്മ പുഞ്ചിരിയോടെ തുടർന്നു: "ഇപ്പോൾ ഞാൻ വിളിച്ചല്ലോ, ഇനി ഉച്ചയ്ക്ക്

💬 Comments

View all comments