0%

Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]

Author : രാമ വർമ്മ Read All Parts 145K

അത് കുടിച്ചുതീർത്തു. കുറച്ചുകൂടി വേണമെന്നുണ്ടായിരുന്നു, പക്ഷേ ചോദിക്കാൻ മടി തോന്നി.

ഞാൻ ചുറ്റുമൊന്ന് നോക്കി, അച്ഛൻ ഒന്നും ശ്രദ്ധിക്കാതെ കഞ്ഞി കുടിക്കുകയാണ്. വേറെ ആരെയും കാണാനുമില്ല.

എന്നാൽ എഴുന്നേറ്റേക്കാം എന്ന് കരുതിയപ്പോൾ... ചെറിയമ്മ മുന്നിൽ നിൽക്കുന്നു!

ഒന്നും പറയാതെ അവർ എന്റെ കിണ്ണം നിറയെ കഞ്ഞിയും കറിയും പകർന്നു തന്നു.

മനസ്സു നിറഞ്ഞു... വയറും!

കഞ്ഞി കുടിച്ചു കഴിഞ്ഞ ശേഷം ഇന്നലത്തെ പേടിയുള്ളതുകൊണ്ട് ഞാൻ പുറത്തേക്ക് പോയില്ല. ഇടനാഴിയിലൂടെ കുറച്ചുനേരം നടന്നു.

പിന്നെ കിടക്കാനായി മുകളിലേക്ക് നടന്നു. അമ്മമാർ താഴെയിരുന്ന് കഞ്ഞി കുടിക്കുന്നുണ്ടായിരുന്നു.

ഞാൻ മുറിയിൽ വന്നു കിടന്നു. ക്ഷീണം കാരണം വേഗം തന്നെ ഉറങ്ങിപ്പോയി...

ദിവസങ്ങൾ ഒരേപോലെ കടന്നുപോയി...

അച്ഛൻ വീട്ടിലുള്ള ദിവസങ്ങളിൽ മാത്രമേ ഉച്ചയ്ക്ക് കഴിക്കാൻ ആഹാരം കിട്ടാറുള്ളൂ. അല്ലാത്ത ദിവസങ്ങളിൽ മാങ്ങ, പേരക്ക, നെല്ലിക്ക ഒക്കെത്തന്നെയായിരുന്നു എന്റെ ഭക്ഷണം...

അങ്ങനെയിരിക്കെ ഒരു ദിവസം... രാവിലെ മുതലേ ചെറിയമ്മയാണ് വീട്ടുപണികളെല്ലാം ചെയ്യുന്നത്, വലിയമ്മയെ എങ്ങും കാണാനില്ലായിരുന്നു.

ഞാൻ രാവിലത്തെ ഭക്ഷണത്തിനു ശേഷം പറമ്പിലേക്ക് പോയി, എറുമാടത്തിൽ കയറിക്കിടന്നു.

കുറേ സമയം കഴിഞ്ഞപ്പോൾ ആരോ വിളിക്കുന്നതുപോലെ തോന്നി ഞാൻ താഴേക്കിറങ്ങി.

നോക്കുമ്പോൾ പറമ്പിൽ ചെറിയമ്മ നിൽക്കുന്നു!

ചെറിയമ്മ എന്നോട് ചോദിച്ചു: "ഇതാണോ ഉണ്ണിയുടെ ഒളിത്താവളം.....?

ഞാൻ ഇവിടെ വന്നിട്ട് ഇപ്പോൾ ഒരു മാസത്തോളമാകാൻ പോകുന്നു. ആദ്യമായാണ് ചെറിയമ്മ എന്നോട് ഇങ്ങനെ വന്നു മിണ്ടുന്നത്!

ഞാൻ അത്ഭുതത്തോടെ ചിന്തിച്ചുനിന്നു.

ചെറിയമ്മ ഒന്നു കൈകൊട്ടി വിളിച്ചു. ഞാൻ പതിയെ അങ്ങോട്ട് നടന്നു.

ചെറിയമ്മ വീണ്ടും ചോദിച്ചു: "ഉണ്ണി എന്നോട് മിണ്ടില്ലേ...?"

ഞാൻ പറഞ്ഞു: "എനിക്ക് അങ്ങനെ ഒന്നുമില്ല ചെറിയമ്മേ...

💬 Comments

View all comments