0%

Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]

Author : രാമ വർമ്മ Read All Parts 142.4K

മുറ്റത്തെ മാവിൻചുവട്ടിലേക്ക് നടന്നു.

അപ്പോൾ ചെറിയമ്മ എന്നെ കൈകാട്ടി വിളിക്കുന്നത് കണ്ടു.

ഞാൻ അങ്ങോട്ട് ചെന്നപ്പോൾ പറഞ്ഞു:

"വിളക്ക് വെക്കുന്നതിന് മുൻപ് മേകഴുകി വരിൻ..."

'മേകഴുകിയോ' എന്ന് ചിന്തിച്ചെങ്കിലും പിന്നെ മനസ്സിലായി, മേലു കഴുകി വരാൻ പറഞ്ഞതാണെന്ന്.

ഞാൻ മുറിയിൽ പോയി നിക്കറും തോർത്തുമെടുത്ത് കുളിക്കാൻ വന്നപ്പോൾ, അച്ഛൻ കുളി കഴിഞ്ഞ് ഉമ്മറത്തേക്ക് പോകുന്നത് കണ്ടു.

ഞാൻ വേഗം കുളിച്ചുവന്നു. ഉമ്മറത്ത് വന്ന് ഭസ്മവും തൊട്ടു.

അപ്പോഴേക്കും ചെറിയമ്മ വിളക്ക് കൊളുത്തി നടുവാതിൽക്കൽ കൊണ്ടുവന്നു വെച്ചിരുന്നു.

വിളക്കുവെച്ചാൽ അതിനടുത്തിരുന്ന് രാമനാമം ജപിക്കണം എന്നത് പണ്ട് മുതലേ അമ്മ ശീലിപ്പിച്ചതാണ്.

അതുകൊണ്ട് ഞാൻ ഇവിടെയും അത് മാറ്റിയില്ല. ഞാൻ വിളക്കിനടുത്തിരുന്ന് നാമം ജപിച്ചു.

ഞാൻ നാമം ചൊല്ലുന്നത് ചെറിയമ്മയും വലിയമ്മയും വന്നു നോക്കുന്നത് ഞാൻ കണ്ടു.

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്ന് വിളക്ക് തൊഴുതിട്ട് പുറത്ത് മാവിൻചുവട്ടിൽ പോയി ഇരുന്നു.

ഞാൻ നാമം ജപിച്ചു കഴിഞ്ഞു. ഇനി എന്തുചെയ്യണം എന്നറിയാതെ ചിന്തിച്ചു നിന്നു. ആരും എന്നോട് ഒന്നും മിണ്ടുന്നുമില്ല.

എനിക്ക് ശരിക്കും ഒറ്റപ്പെട്ടതുപോലെ തോന്നി. ഞാൻ കുറച്ചു മാറിയിരുന്ന് ഓരോന്ന് ആലോചിച്ചു...

'ഇങ്ങോട്ട് പോരേണ്ടിയിരുന്നില്ല... അമ്മ മരിച്ചത് അച്ഛനെ അറിയിക്കേണ്ടിയിരുന്നില്ല. അങ്ങനെയെങ്കിൽ എനിക്ക് ഇപ്പോൾ ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കേണ്ടി വരുമായിരുന്നില്ല...'

പുറത്ത് രണ്ടു അമ്മമാരും വിളക്കുകൾ കൊളുത്തുന്നുണ്ടായിരുന്നു. നല്ലപോലെ ഇരുട്ടുവീണു...

കുറച്ചുകഴിഞ്ഞപ്പോൾ അച്ഛൻ കാൽ കഴുകുന്ന ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റു. അച്ഛൻ അത്താഴം കഴിക്കാൻ വരാൻ പറഞ്ഞു.

ഞാനും അച്ഛനും കഴിക്കാൻ ഇരുന്നു. രണ്ടാൾക്കും വലിയമ്മ കഞ്ഞി പകർന്നു തന്നു.

നല്ല വിശപ്പുള്ളതുകൊണ്ട് ഞാൻ പെട്ടെന്ന് തന്നെ

💬 Comments

View all comments