0%

Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]

Author : രാമ വർമ്മ Read All Parts 139.5K

വളരെ മനോഹരമായ കാഴ്ച! ചില വള്ളികളിൽ നീലനിറത്തിലുള്ള മനോഹരമായ പൂക്കളുമുണ്ടായിരുന്നു.

കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോൾ ഒരു ചെറിയ അരമതിൽ കണ്ടു.

അതിലൊരു ചെറിയ കവാടവുമുണ്ട്. കവാടത്തിന്റെ തൂണുകളിൽ വിളക്കേന്തി നിൽക്കുന്ന രണ്ട് സ്ത്രീകളുടെ ശില്പങ്ങൾ...

ഞാൻ അവിടുന്ന് അകത്തേക്ക് കയറി.

ആ അരമതിൽ കുറെ നീളത്തിൽ പോകുന്നുണ്ടായിരുന്നു.

വഴി ഇനിയുമുണ്ടെന്ന് തോന്നിയതുകൊണ്ട് ഞാൻ അങ്ങോട്ട് നടന്നു.

കണ്ടാൽ ഒരു കാവ് പോലെ തോന്നും. അമ്പലം പോലെ ഒന്നും കാണാനില്ല. വഴി ഏതാണ്ട് അവസാനിക്കുന്നിടത്ത്...

മുൻപിൽ വലിയൊരു തറ കണ്ടു. ഞാൻ അതിനു ചുറ്റും നടന്നു നോക്കി. കരിങ്കല്ലിൽ തീർത്ത വലിയൊരു കട്ടിൽ പോലെയാണ് അത് കാണാൻ...

നിറയെ ശില്പങ്ങളൊക്കെയുണ്ട്. പക്ഷേ കാട്ടുവള്ളികൾ കയറി മൂടിക്കിടക്കുന്നതുകൊണ്ട് ഒന്നും വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നില്ല.

ഞാൻ കുറച്ചുനേരം അവിടെയൊക്കെ നടന്നു കണ്ടതിനുശേഷം തിരികെ വീട്ടിലേക്ക് നടന്നു.

നേരം കുറെയായിരുന്നു. വീടെത്താറായപ്പോൾ പോകുന്ന വഴിയിൽ തൊഴുത്തിൽനിന്ന് ശബ്ദം കേട്ട് അങ്ങോട്ട് നോക്കി. വലിയമ്മ പശുവിനെ കറക്കുകയാണ്.

എന്നെ കണ്ടപ്പോൾ അവരുടെ മുഖത്തൊരു പുച്ഛഭാവം മിന്നിമറഞ്ഞു.

ഞാൻ പതുക്കെ നടന്ന് ഉമ്മറത്തെത്തി. അവിടെ ആരുമുണ്ടായിരുന്നില്ല.

നല്ല ദാഹം തോന്നി, പക്ഷേ വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് പോകാൻ ഭയം.

രാവിലെ പടിപ്പുരയിൽ പോയപ്പോൾ അവിടെ ഒരു കൂജയിൽ വെള്ളം ഇരിക്കുന്നത് കണ്ടിരുന്നു. ഞാൻ നേരെ അങ്ങോട്ട് നടന്നു.

വീടുമുതൽ അവിടം വരെ തണലൊന്നുമില്ലായിരുന്നു.

ഇത്രയും നേരമായിട്ടും വെയിലിന്റെ ചൂടിന് ഒരു കുറവുമുണ്ടായിരുന്നില്ല.

ഞാൻ കൂജയിൽനിന്ന് വെള്ളമെടുത്ത് കുടിച്ച് അവിടെത്തന്നെ ഇരുന്നു.

ചെറിയമ്മയാണെന്ന് തോന്നുന്നു മുറ്റം അടിക്കുന്നത്. പുറകെ വെള്ളവും തളിക്കുന്നുണ്ട്.

നേരം ഇരുട്ടാറാകുന്നു... ഞാൻ അവിടുന്ന് എഴുന്നേറ്റ്

💬 Comments

View all comments