Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]
പശു കാൽ പൊക്കി!
ഞാൻ പേടിച്ച് എഴുന്നേറ്റ് മാറി. ചെറിയമ്മ പശുവിനോടായി പറഞ്ഞു: "നന്ദിനീ... ഇത് എന്റെ ഉണ്ണിയാണ്, നീ തൊഴിക്കരുത് കേട്ടോ..." എന്ന് പറഞ്ഞ് ബാക്കി കറന്നു.
എന്നോടായി പറഞ്ഞു: "സാരമില്ല, നമുക്ക് അവളെ ആദ്യം ഒന്നു ഇണക്കാം, എന്നിട്ട് ബാക്കി..."
ഞാൻ മൂളി.
കറന്നു കഴിഞ്ഞു പാൽ അടുക്കളയിൽ വെക്കാൻ പറഞ്ഞ് ചെറിയമ്മ പാത്രം എന്നെ ഏൽപ്പിച്ചു.
ഞാൻ തിരിച്ചു വന്നപ്പോഴേക്കും ചെറിയമ്മ മൂന്നു പശുക്കളെയും മാറ്റിക്കെട്ടിയിരുന്നു.
എന്നോട് പറഞ്ഞു: "വാ, നമുക്ക് ഇവർക്കുള്ള വൈക്കോൽ എടുത്തുകൊണ്ടുവരാം."
ഞങ്ങൾ അങ്ങോട്ട് നടന്നു. വൈക്കോൽ എടുത്തു വരുമ്പോൾ, വലിയമ്മ ഇരിക്കുന്ന സ്ഥലത്തെത്തിയപ്പോൾ അകത്തുനിന്ന് ശബ്ദം കേട്ടു:

"ഏടത്തീ... വെള്ളം തീർന്നോ...?"
"ഓ, നീ ഇപ്പോഴെങ്കിലും ഒന്നു തിരക്കിയല്ലോ! വെള്ളമുണ്ട്... അത്താഴം കുറച്ചു നേരത്തെ എത്തിച്ചോ.
അന്നേരം കുറച്ചു വെള്ളം കൂടെ കൊണ്ടുവരൂ.
നീ ആരോടാ സംസാരിക്കുന്നത് കേട്ടത്...?"
ചെറിയമ്മ എന്നെ നോക്കി, എന്നിട്ട് പറഞ്ഞു: "ഇവിടെ ഒരു കുട്ടിച്ചാത്തൻ വന്നിട്ടുണ്ട്, അതിനോടാ പറഞ്ഞത്..." എന്ന് പറഞ്ഞ് ചിരിച്ചു.
ഞാൻ പിണങ്ങിയതുപോലെ കാട്ടി.
അപ്പോൾ അകത്തുനിന്ന്: "കുട്ടിച്ചാത്തനോ... നീ എന്താ പറയുന്നത്...?"
ചെറിയമ്മ പറഞ്ഞു: "അതെ ഏടത്തീ, കുട്ടിച്ചാത്തൻ... ഇവിടുത്തെ ചെറിയ മന്നാടിയാർ!"
വലിയമ്മ പറഞ്ഞു: "ആ, അത് ശരിയാ... എരണംകെട്ട ചാത്തൻ! നീ എന്തിനാ അവനെ കൂടെ കൂട്ടിയത്...?"
"അവൻ എന്നെ എല്ലാത്തിനും സഹായിക്കുന്നുണ്ട് ഏടത്തീ... ആൾ പാവമാണ്."
വലിയമ്മ ഒന്നു മൂളി.
ചെറിയമ്മ പറഞ്ഞു: "ഏടത്തീ, എന്നാൽ ഞങ്ങൾ പോട്ടെ... പശുവിന് വൈക്കോൽ കൊടുക്കട്ടെ."
"ഏടീ, ആ സുനന്ദയുടെ പാൽ കുട്ടി കുടിക്കുന്നില്ലെങ്കിൽ കറന്നു
💬 Comments
View all comments