0%

Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]

Author : രാമ വർമ്മ Read All Parts 179K

കളഞ്ഞേക്കണേ..."

"ഞാൻ നോക്കിയിരുന്നു ഏടത്തീ, അത് കുടിക്കുന്നുണ്ട്."

"എന്നാൽ ശരി..." എന്ന് വലിയമ്മ പറഞ്ഞു. ഞങ്ങൾ വൈക്കോൽ പശുക്കൾക്ക് കൊടുത്തു.

അപ്പോൾ ചെറിയമ്മ പറഞ്ഞു: "ഈ പശുക്കൾ ഏടത്തിക്ക് ജീവനാണ്..."

ഞാൻ മൂളി.

ചെറിയമ്മ പറഞ്ഞു: "ഇനി ഞാൻ മുറ്റം അടിക്കാം. ഉണ്ണി പോയി മേലു കഴുകി വന്നോളൂ..."

ഞാൻ പറഞ്ഞു: "മുറ്റം അടിക്കാൻ ഞാനും സഹായിക്കാം."

"ആൺകുട്ടികൾ മുറ്റം അടിക്കാനോ! അത് ഞാൻ ചെയ്തോളാം കുട്ട്യേ..."

"എന്നാൽ ഞാൻ വെള്ളം തളിക്കാം, ചെറിയമ്മ മുറ്റം അടിക്കുന്നിടത്ത്..."

ചെറിയമ്മ ചിരിച്ചിട്ട് പറഞ്ഞു: "എന്നാൽ വന്നോളൂ..."

ഞാനും ചെറിയമ്മയും കൂടെ നടന്നു. ചെറിയമ്മ മുറ്റം അടിച്ചു മുൻപേ പോയി, ഞാൻ പുറകെ നടന്നു വെള്ളം തളിച്ചു.

അത് കഴിഞ്ഞ് ചെറിയമ്മ പോയി കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു. എന്നോട് തോർത്തുമെടുത്ത് കുളിക്കാൻ റെഡിയായി നിന്നോളാൻ പറഞ്ഞു.

ഞാൻ അടുക്കളപ്പടിയിൽ ചെറിയമ്മ കുളിച്ചിറങ്ങി വരുന്നത് നോക്കിയിരുന്നു. ചെറിയമ്മ കുളി കഴിഞ്ഞ് തല തോർത്തി ഇറങ്ങിവരുന്നു... ഞാൻ അതും നോക്കിനിന്നു.

ചെറിയമ്മ പറഞ്ഞു: "സ്വപ്നം കാണാതെ പോയി മേലു കഴുകി വാ, വിളക്ക് വെക്കണ്ടേ...?"

ഞാൻ ചിരിച്ചിട്ട് പെട്ടെന്ന് കുളിക്കാൻ കയറി. കുളിമുറിയിൽ കയറി കതകടച്ചു... എന്റെ മൂക്കിലേക്ക് നല്ലൊരു സുഗന്ധം വന്നു! ഇത്രയും സുഗന്ധം ഇവിടെ ആദ്യമായാണ്.

നോക്കിയപ്പോൾ ചെറിയമ്മ എനിക്കായി ഇഞ്ചയും അരച്ച മഞ്ഞളുമൊക്കെ എടുത്തുവെച്ചിരിക്കുന്നു. ഞാൻ അതെല്ലാമെടുത്ത് പെട്ടെന്ന് കുളിച്ചുവന്നു.

ഞാൻ വരുന്നത് നോക്കി ചെറിയമ്മ ഉമ്മറത്തുണ്ടായിരുന്നു.

"ഇതെന്താ കാക്കക്കുളിയായിരുന്നോ... ഇപ്പോഴല്ലേ കുളിക്കാൻ കയറിയത്, അപ്പോഴേക്കും കുളി കഴിഞ്ഞോ...?"

ഞാൻ പറഞ്ഞു: "ഞാൻ കുളിച്ചു, ചെറിയമ്മ വെച്ചിരുന്നത്

💬 Comments

View all comments