0%

Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]

Author : രാമ വർമ്മ Read All Parts 182.7K

എടുത്താണ് കുളിച്ചത്."

ചെറിയമ്മ മൂളി, എന്നിട്ട് മുടി കൈകൊണ്ട് തൂത്തുകൊണ്ട് ചോദിച്ചു: "മുടി നല്ലപോലെ തോർത്തിയോ...?"

ഞാൻ തലയാട്ടി. അപ്പോൾ ചെറിയമ്മ ഭസ്മമെടുത്ത് തൊട്ടുതന്നു, എന്നിട്ട് പറഞ്ഞു: "ഞാൻ വിളക്ക് കൊളുത്തി കൊണ്ടുവരാം..."

ചെറിയമ്മ അകത്തുപോയി വിളക്ക് കൊളുത്തിക്കൊണ്ടുവന്ന് അവിടെ വെച്ചു. ഞാൻ അവിടെയിരുന്നു. അപ്പോൾ ചെറിയമ്മ പറഞ്ഞു:

"ഞാൻ അത്താഴത്തിനുള്ളത് നോക്കട്ടെ, ഉണ്ണി നാമം ചൊല്ലിക്കോ..."

ഞാൻ ചോദിച്ചു: "ഞാൻ സഹായിക്കാൻ വരണോ...?"

ചെറിയമ്മ ചിരിച്ചിട്ട് പറഞ്ഞു: "ഉണ്ണി ഇപ്പോൾ നാമം ജപിക്ക്..."

അപ്പോൾ ഞാൻ ചോദിച്ചു: "ചെറിയമ്മ എന്താ നാമം ജപിക്കാൻ ഇരിക്കാത്തത്...?"

എന്നോട് ചിരിച്ചിട്ട് "നാളെ ഇരിക്കാം" എന്ന് പറഞ്ഞ് ചെറിയമ്മ അകത്തേക്ക് പോയി.

കുറച്ചുകഴിഞ്ഞപ്പോൾ അച്ഛൻ വന്നു. അച്ഛൻ വന്നപാടെ കുളിക്കാൻ പോയി. കുളി കഴിഞ്ഞ് നേരെ പതിവുപോലെ പുറത്ത് മാവിൻചുവട്ടിൽ പോയി ഇരുന്നു.

ഞാൻ എഴുന്നേറ്റ് അടുക്കളയിൽ പോയി ചെറിയമ്മയോട് വിളക്ക് അണച്ചു വെക്കാറായോ എന്ന് ചോദിച്ചു. ചെറിയമ്മ വെച്ചേക്കാൻ പറഞ്ഞു, എന്നിട്ട് "നമുക്ക് ഏടത്തിക്ക് കഴിക്കാൻ കൊടുക്കാൻ പോകാം" എന്നും പറഞ്ഞു.

"ചെറിയമ്മ എടുത്തോ, ഞാൻ ഇപ്പോൾ വരാം" എന്ന് പറഞ്ഞ് ഞാൻ പോയി വിളക്ക് എടുത്തുവെച്ചു.

എന്നിട്ട് ചെറിയമ്മയ്ക്കൊപ്പം വലിയമ്മയ്ക്കുള്ള ഭക്ഷണവുമായി നടന്നു. ഞാൻ വെള്ളവും ചെറിയമ്മ ഭക്ഷണവും പിടിച്ചു.

അവിടെയെത്തിയിട്ട് ചെറിയമ്മ ഏടത്തിയെ വിളിച്ച് ഭക്ഷണം അവിടെ വെച്ചു. വലിയമ്മ അത് എടുത്തു, ഞാൻ വെള്ളവും വെച്ചു. രാവിലത്തെ പാത്രങ്ങൾ തിരിച്ചു വെച്ചിട്ടുണ്ടായിരുന്നു, ഞങ്ങൾ അതെടുത്തു.

"ഇനി എന്തെങ്കിലും വേണോ ഏടത്തീ...?" എന്ന് ചോദിച്ചപ്പോൾ "വേണ്ട" എന്ന് മറുപടി. "നിന്റെ പണി തീർന്നെങ്കിൽ ഇവിടെ കുറച്ചുനേരം

💬 Comments

View all comments