Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]
ഇരിക്ക്..."
ചെറിയമ്മ പറഞ്ഞു: "തമ്പുരാൻ വന്നിട്ട് അധികം സമയമായില്ല, കഴിക്കാൻ ഇപ്പോൾ വരുമോ എന്ന് അറിയില്ല..."
വലിയമ്മ ഒന്നു മൂളി. "നിന്നോട് വല്ലതും പറഞ്ഞോ...?" എന്ന് ചോദിച്ചപ്പോൾ, "ഇല്ല ഏടത്തീ, കണ്ണനും കൂടെയുണ്ട്" എന്ന് പറഞ്ഞു.
അപ്പോൾ വലിയമ്മ പറഞ്ഞു: "ഓഹ്... ഏടീ, ഇതിന്റെ മുകളിൽ എന്തോ ഉണ്ടെന്ന് തോന്നുന്നു, നല്ല ബഹളമുണ്ട്. ഞാൻ ഇറങ്ങിക്കഴിഞ്ഞാൽ ഇതൊന്ന് നോക്കണം."
ചെറിയമ്മ: "ശരി ഏടത്തീ, വല്ല മരപ്പട്ടിയുമായിരിക്കും..."
വലിയമ്മ: "അത് ശരിയാ, ഇവിടെ ഒരെണ്ണത്തെ കൊണ്ടുവന്നപ്പോൾ അവനെ നോക്കി വന്നതായിരിക്കും!"
ചെറിയമ്മ: "പോ ഏടത്തീ, അവനെ കളിയാക്കാതെ..."
വലിയമ്മ : "ആ നിനക്ക് ഇനി അങ്ങനെ അല്ലെ... "
പറയാൻ വന്നത് മുഴുവിക്കാതെ വലിയമ്മ നിർത്തി: "ശരി, നിങ്ങൾ പൊക്കോ..."
"ശരി ഏടത്തീ" എന്ന് പറഞ്ഞ് ചെറിയമ്മ നടന്നു. ഞാൻ ഒന്നും മിണ്ടാതെ കൂടെപ്പോന്നു.
കുറച്ചു മാറിയപ്പോൾ ഞാൻ ചോദിച്ചു: "അച്ഛൻ എന്താ എപ്പോഴും അവിടെ പോയി കിടക്കുന്നത്? നിങ്ങളോടും മിണ്ടി കാണാറില്ലല്ലോ...?"
ചെറിയമ്മ: "വഴക്കുപറയുന്നത് കേൾക്കാറില്ലേ, അതാണ് മിണ്ടുന്നത്! എന്നോട് മിണ്ടാതായിട്ട് കുറെയായി കുട്ട്യേ..."
ഞാൻ ചോദിച്ചു: "അതെന്താ...?"
അപ്പോൾ പറഞ്ഞു: "ഞാൻ ഇവരുടെയൊക്കെ കണ്ണിൽ ഭാഗ്യം കെട്ടവളല്ലേ, അതാ..."
ഞാൻ പറഞ്ഞു: "എന്റെ ചെറിയമ്മ നല്ല ആളല്ലേ..."
ചെറിയമ്മ എന്നെ നോക്കി ചിരിച്ചു.
ഞങ്ങൾ നടന്ന് അടുക്കളയിലെത്തി. അപ്പോഴേക്കും അച്ഛനും കഴിക്കാൻ വന്നു.
ചെറിയമ്മ അച്ഛന് കഴിക്കാൻ കൊടുത്തു. അച്ഛൻ എന്നോട് "കഴിക്കുന്നില്ലേ" എന്ന് ചോദിച്ചു.
ഞാൻ പറഞ്ഞു: "ഞാൻ ചെറിയമ്മയ്ക്കൊപ്പം കഴിച്ചോളാം."
"ആ, നീ അവളോട് അടുത്തല്ലേ, നന്നായി. അവൾക്ക് നീയേയുള്ളൂ ഇനി..." അച്ഛൻ
💬 Comments
View all comments