0%

Chapter Title : മന്നാടിയാർ കോട്ട 6 [Ramavarma]

Author : രാമ വർമ്മ Read All Parts 606.7K

ഓ, അവിടെ വരെ ഒക്കെ ആയോ? ആ, നടക്കട്ടെ, നടക്കട്ടെ..."

ചെറിയമ്മ: "ശോ, ഒന്നു പോ ഏടത്തി..."

ഈ സമയം ഞാൻ നാമം ജപിച്ചു കഴിഞ്ഞ് വിളക്ക് കെടുത്തിവെച്ചു, ചെറിയമ്മയെ നോക്കി അടുക്കളയിലേക്ക് വന്നു. ചെറിയമ്മയെ അവിടെ കണ്ടില്ല. വലിയമ്മയ്ക്ക് കഞ്ഞി കൊടുത്തിട്ട് ഇതുവരെ വന്നില്ലേ എന്ന് ഞാൻ ചിന്തിച്ചു.

ഞാൻ അടുക്കളയ്ക്ക് പുറത്തിറങ്ങി ചെറിയമ്മയെ നോക്കി. അവിടെനിന്ന് മിണ്ടുന്നത് കാണാം, ഞാൻ അങ്ങോട്ട് നോക്കി കൈ കൊട്ടി വിളിച്ചു. ചെറിയമ്മ എന്നെ നോക്കി വരുന്നു എന്ന് പറഞ്ഞ് കൈ കാണിച്ചു. അവിടെ ഇളം തിണ്ണയിൽ ചെറിയമ്മ വരുന്നതും നോക്കി ഇരുന്നു.

ചെറിയമ്മ: "ഏടത്തി, ഞാൻ പോട്ടെ, ഉണ്ണി പുറത്ത് എന്നെ നോക്കിയിരിക്കുന്നു..."

ഏടത്തി: "ഇനി എല്ലാം കഴിയുന്നതുവരെ ഒന്ന് സൂക്ഷിച്ചോണം... അവനെ രാത്രി ഒറ്റയ്ക്ക് പുറത്തുവിടരുത്."

ചെറിയമ്മ: "ഇല്ല ഏടത്തി..."

ഞാൻ നോക്കുമ്പോൾ ചെറിയമ്മ ഓടിവരുന്നു, ആകെ പേടിച്ചപോലെ ഉണ്ട്! അകത്തേക്ക് നോക്കിയാണ് ഓടിവന്നത്, നേരെ അടുക്കളയിൽ കയറി, ഞാനും പുറകെ പോയി.

ചെറിയമ്മ: "ആരാ ഈ തോർത്ത് ഇവിടെ വച്ചത്?"

ഞാൻ: "അത് ഞാൻ ഇങ്ങോട്ട് വന്നപ്പോൾ ഇവിടെ തൂക്കിയിട്ടതാ..."

ചെറിയമ്മ: "ബാക്കിയുള്ളവന്റെ ജീവൻ പോയി... എനിക്ക് അവിടുന്ന് നോക്കിയപ്പോൾ ആരോ ഉണ്ണിയെ നോക്കി നിൽക്കും പോലെയാണ് തോന്നിയെ... അതാ ഞാൻ ഓടി വന്നത്..." ചെറിയമ്മ കിതച്ചുകൊണ്ട് പറഞ്ഞു.

ഞാൻ: "അയ്യേ, ഇങ്ങനെ പേടിക്കല്ലേ സ്വത്തെ... ഞാൻ അല്ലേ ഇവിടെ ഉള്ളത്..."

ചെറിയമ്മ: "ഉം വാ, കഴിക്കണ്ടേ?"

ഞാൻ: "ഉം, എനിക്ക് സ്വത്ത് തന്നാൽ മതി..."

ചെറിയമ്മ "ശരി" എന്ന് പറഞ്ഞ് കഞ്ഞി എടുക്കാൻ

💬 Comments

View all comments