0%

Chapter Title : മന്നാടിയാർ കോട്ട 6 [Ramavarma]

Author : രാമ വർമ്മ Read All Parts 606.6K

പിടിക്കും, പിന്നെ പയ്യെ അയഞ്ഞുകൊടുക്കും... എന്നാണേലും നമ്മുടെ ഉണ്ണി അല്ലേ?"

ചെറിയമ്മ: "ഉം, അത് മതി."

ഏടത്തി: "നിനക്ക് തീണ്ടൽ ആകാറായോ ?"

ചെറിയമ്മ: "അടുത്ത ആഴ്ച അവസാനം ആകും."

ഏടത്തി: "ഇത് ഇപ്പോൾ കൃഷ്ണപക്ഷം അല്ലേ... അടുത്ത ആഴ്ച കറുത്ത വാവ് ആണ്, അതുകഴിഞ്ഞു വെളുത്ത വാവ് ഒരു 15 ദിവസം ആകും... അപ്പോഴേക്കും നിന്റെ ആശുലം എല്ലാം മാറി 7 ദിവസമെങ്കിലും ആകും... ആ, അപ്പോൾ എല്ലാം തികഞ്ഞ സമയം ആണല്ലോ പെണ്ണേ..."

ചെറിയമ്മ: "ആണോ ഏടത്തി?"

ഏടത്തി: "ആടി... തമ്പുരാൻ നിന്നോട് ചോദിച്ചിരുന്നോ ഇനി എന്നാ തീണ്ടൽ ആകുന്നെന്ന്?"

ചെറിയമ്മ: "ആ ഏടത്തി... പോകും മുൻപ് എല്ലാം തിരക്കി, വെളുത്ത വാവ് വരെ പറഞ്ഞു..."

ഏടത്തി: "അപ്പോൾ തമ്പുരാൻ വരുമ്പോൾ ബ്രഹ്മദത്തൻ തിരുമേനി ആയേ എത്തു ഇനി..."

ചെറിയമ്മ: "കുട്ടൻ വന്നപ്പോൾ പറഞ്ഞിരുന്നു എന്ന് ഉണ്ണി പറഞ്ഞു... അവിടെ പോയിട്ടേ വരുകയുള്ളൂ എന്ന്..."

ഏടത്തി: "ഉം, അപ്പോൾ അതുതന്നെ... പിന്നെ നീ ലേശം സംയമനം പാലിക്കണം, ഇന്ന് ഞാൻ പതിവില്ലാതെ രണ്ട് ഇടിമുഴക്കം കേട്ടിരുന്നു... മനസ്സ് നിയന്ത്രിക്കണം, പറഞ്ഞത് മനസ്സിലായല്ലോ...?"

ചെറിയമ്മ: "ഉം, അറിയാം ഏടത്തി... ചിലപ്പോൾ മനസ്സ് ഒന്ന് ചാഞ്ചാടുന്നു..."

ഏടത്തി: "ഇളക്കം ഒക്കെ കാണും, അറിയാം... എന്നാലും സൂക്ഷിക്കണം."

ചെറിയമ്മ: "പോ ഏടത്തി... ഞാൻ ശ്രദ്ധിച്ചോളാം."

ഏടത്തി: "അതെ പിന്നെ, ഇനി കുറച്ചുദിവസം കൂടിയേ ഉള്ളൂ... അവനെ നല്ലപോലെ മോഹിപ്പിച്ചോ... നീ പറയുന്നത് എന്തും അവൻ കേൾക്കുംപോലെ..."

ചെറിയമ്മ: "അത് ഇപ്പോഴും കേൾക്കും എന്റെ പൊന്ന്..."

ഏടത്തി: "ആര്? പൊന്നോ...?

💬 Comments

View all comments